സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനു വരാന്‍ സമയം ഇല്ലാത്ത മുഖ്യമന്ത്രി പോയത് പാര്‍ട്ടി സമ്മേളനത്തിന് ; മുഖ്യമന്ത്രിക്ക് വലുത് പാര്‍ട്ടിക്കാര്യം എന്ന് ആക്ഷേപം

തൃശൂര്‍ : കേരള സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണോ അതോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണോ സഖാവ് പിണറായി വിജയന്‍ എന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി എന്നാകും മറുപടി. കാരണം പാര്‍ട്ടിയെ അത്രമാത്രം കണ്ടു സ്നേഹിക്കുന്ന ഒരാളാണ് അദ്ധേഹം. പാര്‍ട്ടിയും അണികളും കഴിഞ്ഞേ അദ്ധേഹത്തിന് എന്തും ഉള്ളു. പാര്‍ട്ടിക്കാര്‍ക്ക് എന്തേലും പറ്റിയാല്‍ അവിടെ ഓടി എത്തുന്ന അദ്ധേഹം എന്നാല്‍ ഓഖി ദുരന്തം ഉണ്ടയാ സമയം രണ്ടു ദിവസം എടുത്തു അവിടെ ഒന്ന് തിരിഞ്ഞു നോക്കാന്‍. അത്തരത്തില്‍ തന്നെയാണ് ഇന്നിപ്പോള്‍ നടന്നതും. തൃശൂര്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല. രാവിലെ മുതല്‍ മുഖ്യമന്ത്രി വരും എന്ന് പ്രതീഷിച്ചിരുന്ന കുട്ടികള്‍ അടക്കം ഉള്ളവരെ നിരാശരാക്കി പിണറായി നേരെ പോയത് കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍. രാവിലെ മുതല്‍ മുഖ്യമന്ത്രി വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പില്ലാതിരുന്ന സംഘാടകര്‍ ഇക്കാരണം കൊണ്ട് ഉദ്ഘാടനം വൈകിപ്പിക്കുകയും ചെയ്തു.

അവസാന നിമിഷമാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തില്ലെന്ന് അറിയിച്ചത്. അവസാന നിമിഷമാണ് മുഖ്യമന്ത്രി ഔദ്യോഗിക പരിപാടിയ്ക്ക് പോയി എന്ന വിശദീകരണം വന്നത്. ”അപ്പോ, ഞങ്ങടെ പരിപാടി മുഖ്യമന്ത്രി സാറിന് ഔദ്യോഗികമല്ലേ..?” എന്ന ചോദ്യമാണ് ഒരു വിദ്യാര്‍ഥി ഉന്നയിച്ചത്. ”മുഖ്യമന്ത്രിയെ കാണാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് മുഖ്യമന്ത്രി വരില്ലെന്നറിഞ്ഞത്. അദ്ദേഹം വരേണ്ടതായിരുന്നു.” വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്ന്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിനിടെ കലോത്സവത്തിന് എത്താതെ പാര്‍ട്ടി സമ്മേളനത്തിന് പോയ മുഖ്യമന്ത്രി നടത്തുന്നത് പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വിമര്‍ശിച്ചു. അതേസമയം ‘ഓഖി വന്നപ്പോള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും എത്താത്ത ആള്‍ ഇവിടെ എത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നാണ് മറ്റു ചിലര്‍ പറയുന്ന കമന്റ്.