ദി നോ പാന്റ് ഡേ’-യില്‍ അണ്ടര്‍ വെയര്‍ മാത്രമിട്ട് മെട്രോയില്‍ യാത്ര ചെയ്തത് ലക്ഷകണക്കിന് പേര്‍; ചിത്രങ്ങള്‍ വൈറല്‍

ലോകത്തുള്ള സകല മനുഷ്യരെയും ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വര്‍ഷം തോറും നടത്തി വരാറുള്ള പാന്റ്‌സില്ലാ യാത്രയുടെ 18ാം വാര്‍ഷികവും പാന്റ്‌സിടാതെത്തന്നെ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ലോകമാകമാനമുള്ള മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് യാത്ര ചെയ്യാന്‍ എത്തിയത് നൂറ് കണക്കിന് യുവതീ യുവാക്കളായിരുന്നു.ഡസന്‍ കണക്കിന് നഗരങ്ങളിലാണ് ദി നോ പാന്റ്‌സ് സബ് വേ റൈഡ്‌സ് അരങ്ങേറിയിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബാനില്‍ ഊഷ്മാവ് 31 ഡിഗ്രിയായി ഉയര്‍ന്ന വേളയില്‍ ഈ പാന്റ്‌സില്ലാ സഞ്ചാരം യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയിലെ കാല്‍ഗറിയില്‍ ഊഷ്മാവ് മൈനസ് 20 ഡിഗ്രിയായി താഴാനിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇവിടെ പാന്റ്‌സില്ലാ യാത്ര ദുസ്സഹമായിത്തീരുകയും ചെയ്തിരുന്നു. പ്രാഗ്, ലണ്ടന്‍, ബെര്‍ലിന്‍,മ്യൂണിച്ച് എന്നിവിടങ്ങളിലെ മെട്രൊ ട്രെയിനുകളിലേക്ക് ഇരച്ച് കയറിയ ഇത്തരക്കാരുടെ വേഷവിതാനത്തെ ചില യാത്രക്കാര്‍ അസഹ്യതയോടെ നോക്കുകയും ചെയ്തിരുന്നു. ചിലര്‍ പാന്റ്‌സില്ലാ യാത്രയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുമുണ്ടായി.

ഈ യാത്രയുടെ ഭാഗമായി ഇതില്‍ പങ്കെടുത്തവര്‍ തങ്ങളുടെ പാന്റ്‌സ്, ട്രൗസറുകള്‍, ഷോര്‍ട്‌സ്,സ്‌കര്‍ട്ടുകള്‍, തുടങ്ങിയവ അഴിച്ച് മാററിയിട്ടായിരുന്നു ട്യൂബുകള്‍, സബ് വേകള്‍ തുടങ്ങിയവയില്‍ സഞ്ചരിച്ചിരുന്നത്.25 രാജ്യങ്ങളിലെ 60 നഗരങ്ങളില്‍ ഈ പരിപാടി സംഘടിപ്പിച്ചു. 2002ല്‍ ന്യൂയോര്‍ക്കിലായിരുന്നു ഈ ആശയം ആദ്യമായി പൊട്ടിമുളച്ചത്. തുടര്‍ന്ന് ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പടരുകയും ചെയ്തു.

റഷ്യയിലെ മോസ്‌കോയില്‍ 2016 ജനുവരിയിലായിരുന്നു ഈ പരിപാടി ആദ്യമായി നടന്നത്. ഇത് ചിലയിടങ്ങളില്‍ വന്‍ വിവാദങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.