മുഖ്യമന്ത്രിയുടെ ആഡംബരത്തിന് സര്‍ക്കാര്‍ പാവങ്ങളുടെ ചട്ടിയില്‍ കൈയിട്ട് വാരുന്നു എന്ന് പി സി ജോര്‍ജ്ജ്

പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹേലിക്കോപ്പ്റ്ററില്‍ സഞ്ചരിച്ചതിന് വാടക നല്‍കാന്‍ ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം എടുത്തതിനെ നിശിതമായി വിമര്‍ശിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. തന്‍റെ ഫേസ്ബുക്ക് പെജിലൂടെയാണ് പി സി സര്‍ക്കാരിന്റെ നാണംകെട്ട ഭരണത്തില്‍ എന്തൊക്കെ കാണണം എന്ന് വിമര്‍ശിക്കുന്നത്. ഓഖി ദുരിതത്തില്‍ ജീവന്‍ നഷ്ടപ്പെട്ടും ഉപജീവനമാര്‍ഗം നശിച്ചും ഇപ്പോഴും ഉറ്റവരെ കാണാതെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ തോരാ കണ്ണീരിന്‍റെ ശാപം നിങ്ങളെ വേട്ടയാടാതിരിക്കട്ടെ എന്നും പി സി ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടിയുടെ തൃശൂരിലെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും, അവിടെനിന്ന് തിരിച്ച് സമ്മേളന വേദിയിലേക്കം നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കാണ് പിണറായി ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം വകമാറ്റിയത്.

ഈ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ സംസ്ഥാന ഓഖി ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് അനുവദിച്ചിരിക്കുന്നതെന്ന് വിവിധ ദൃശ്യമാധ്യമങ്ങൾ തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചുവെന്ന് കാണിച്ചാണ് ഓഖി ഫണ്ടിൽ നിന്നും തുക അനുവദിച്ചിരിക്കുന്നത്. അതേസമയം, ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഇതുസംബന്ധിച്ച ഉത്തരവ് റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് റദ്ദാക്കിയത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം :