രഹസ്യദൗത്യമായ ‘സുമ’യെ ഭ്രമണ പഥത്തിലെത്തിച്ച് അമേരിക്ക;ലക്ഷ്യം അജ്ഞാതം

മിയാമി:അമേരിക്കയുടെ രഹസ്യപേടകമായ ‘സുമ’യുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ബഹിരാകാശത്തേക്ക് കുതിച്ചു. ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍നിന്നായിരുന്നു വിക്ഷേപണം. ‘സുമ’യുടെ ദൗത്യമെന്തെന്ന്അമേരിക്കന്‍ സര്‍ക്കാറോ റോക്കറ്റിന്റെ നിര്‍മാതാക്കളോ വെളിപ്പെടുത്തിയിട്ടില്ല. നവംബറില്‍ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. റോക്കറ്റില്‍ ഘടിപ്പിച്ച പേടകത്തിന് പ്രത്യേക സുരക്ഷാകവചമൊരുക്കിയാണ് വിക്ഷേപിച്ചത്. ഇത്ര സുരക്ഷയെന്തിനെന്നത് അജ്ഞാതമാണ്.

ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലേക്കാണ് ‘സുമ’ വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ തത്സമയ വെബ് സംപ്രേഷണവും റോക്കറ്റിന്റെ നിര്‍മാതാക്കളായ സ്‌പെയ്‌സ്എക്‌സ് കമ്പനി നടത്തിയില്ല. വിക്ഷേപണത്തിനുശേഷം റോക്കറ്റിന്റെ നീളമേറിയ ഭാഗം കേപ്പ് കാനവെറലില്‍ തിരിച്ചിറങ്ങി.