അമിത് ഷായുടെ പ്രസംഗത്തിന്റെ വ്യാജ ചിത്രവുമായി കെ സുരേന്ദ്രന്‍; ഫോട്ടോഷോപ്പ് ചെയ്യാനറിയില്ലല്ലേ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം :ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ജനുവരി എട്ടിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത, അമിത് ഷാ പ്രസംഗിക്കുന്ന ചിത്രത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ത്രിപുരയില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണെന്നും വന്നാല്‍ കമ്യൂണിസ്റ്റ് വാഴ്ച അവസാനിപ്പിച്ച് കാവി അണിയുമെന്നുമുള്ള പോസ്റ്റിനൊപ്പം സുരേന്ദ്രന്‍ ചേര്‍ത്ത ചിത്രം വ്യാജമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ത്രിപുരയില്‍ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഷാ പ്രസംഗിക്കുന്നതിന്റെ ഫോട്ടോഷോപ്പ് ചിത്രമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ടത്. ത്രിപുര ടൈംസ് എന്ന മാധ്യമത്തില്‍ അമിത്ഷാ പ്രസംഗിക്കുന്ന ചിത്രമാണ് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്.ഒറ്റനോട്ടത്തില്‍ത്തന്നെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് കണ്ടുപിടിക്കാനാകും.അതേസമയം, പോസ്റ്റിനു താഴെ സുരേന്ദ്രന്‍ നിരന്തരമായി നടത്തുന്ന വ്യാജ പ്രചാരണത്തെ കുറിച്ച് വലിയ തോതില്‍ വിമര്‍ശനവും പരിഹാസവുമുണ്ട്.