ബാഴ്സിലോണ പുറത്ത് വിട്ട കുട്ടീഞ്ഞോയുടെ പുതിയ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം;അമ്പരപ്പോടെ മലയാളികള്‍

റെക്കോര്‍ഡ് തുകയ്ക്ക് ക്ലബ് വിട്ട സൂപ്പര്‍ താരം നെയ്മറിന് പകരക്കാരനായി ബാഴ്‌സ കൊണ്ടുവന്നത്ബ്ര സീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പ് കുട്ടിഞ്ഞോയെയാണ്.പക്ഷെ ഈ ട്രാന്‍സ്ഫാര്‍ വീഡിയോ കണ്ട മലയാളികള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണിപ്പോള്‍.കാരണം എന്താണെന്നല്ലേ.കുട്ടിഞ്ഞോ കോച്ച് ഏണസ്റ്റോ വല്‍വദെയ്ക്ക് ഹസ്തദാനം നല്‍കുന്ന വിഡിയോ ദൃശ്യത്തിന് പശ്ചാത്തല സംഗീതമായി മുഴുങ്ങുന്നത് മലയാളികളുടെ പ്രിയഗാനം സ്വാമിയേ അയ്യപ്പ, അയ്യപ്പ സ്വാമിയേ എന്ന ഗാനമാണ്. ഈ പാട്ട് കേട്ടതിനു പിന്നാലെ മലായാളികള്‍ ആകെ അമ്പരപ്പ് മോഡിലാണ്.മലയാളികളുടെ ഈ പാട്ടുമായി അത്ഭുതകരമായ സാമ്യമാണ് ബാര്‍സയുടെ 39 സെക്കന്റോളമുളള വിഡിയോയില്‍ ഉളളത്.

സംഗതി ഒഫിഷ്യലാണോ അല്ലെങ്കില്‍ ഭാഷാപരമായ യാദൃശ്ചികതയാണോ എന്നൊന്നും വ്യക്തമല്ലെങ്കിലും ബാര്‍സയുടെ വിഡിയോയിലെ ‘ഭക്തി ഈണം’ മലയാളികള്‍ ആസ്വദിച്ചു കഴിഞ്ഞു.
കോച്ചിനൊപ്പമുള്ള ഫോട്ടോഷൂട്ടിനു ശേഷം താരം കാറില്‍ കയറി മടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വിഡിയോയുടെ അവസാനത്തില്‍ ബാര്‍സ ലോഗോ പ്രദര്‍ശിപ്പിക്കുന്നിടത്തും ഉപയോഗിച്ചിരിക്കുന്നത് അയ്യപ്പ ഗാനം തന്നെ.

ഏകദേശം 1219 കോടി രൂപയ്ക്കാണ് കുട്ടിഞ്ഞോയെ ബാഴ്സ തട്ടകത്തിലെത്തിച്ചത്. അഞ്ചര വര്‍ഷത്തേക്കാണ് സ്പാനിഷ് ക്ലബ്ബുമായി കുട്ടിഞ്ഞോ കരാറൊപ്പിട്ടത്.