ലോക കേരള സഭ ചര്‍ച്ച സമ്മേളനം കുവൈറ്റില്‍ വിവിധ സാംസ്‌കാരിക സഘടനകള്‍ ചര്‍ച്ച ചെയ്തു

കുവൈറ്റിലെ അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ലോക കേരള സഭ തുറന്ന ചര്‍ച്ചാവേദിയില്‍ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലോക കേരളസഭയില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കേരള പ്രവാസി വെല്‍ഫയര്‍ സംഘടനയുടെ പ്രസിഡന്റ് മുബാറക് കാമ്പ്രത്ത്, സാരഥിയുടെ പ്രസിഡന്റ് സജീവ് നാരായണന്‍, വയനാട് അസോസിയേഷന്‍ സെക്രട്ടറി റെജി ചിറയത്ത്, തൃശൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജീവീസ് എരിഞ്ചേരി, ഫോക്ക് കണ്ണൂര്‍ ഭരവാഹി നാസര്‍, ഈപ്പന്‍ ജോര്‍ജ് ഒ എ സി സി പത്തനംതിട്ട അസോസിയേഷന്‍ ഭാരവാഹി ജയകുമാര്‍, വേലൂര്‍ അസോസിയേഷന്‍ ട്രഷറര്‍ ശുഭ കെ എസ് എന്നിവര്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു, യോഗത്തില്‍ കേരള എക്‌സിക്യൂട്ടീവ് ശ്രീ ബ്രൈറ്റ് വര്‍ഗീസ് സ്വാഗത പ്രസംഗവും ശ്രീ ജിജോ ജോസ് അനുമോദനവും രേഖപ്പെടുത്തി. ഒന്‍സിപി ദേശീയ പ്രസിഡന്റ് ശ്രീ ബാബു ഫ്രാന്‍സിസ് സമ്മേളനത്തിന്റെ ആവശ്യകതയെപ്പറ്റി ചര്‍ച്ച ചെയ്തു. ദേശീയ സെക്രട്ടറി ശ്രീജിയൊ ടോമി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.