ശബരിമലയില്‍ വ്യാജ ബോംബ്‌ ഭീഷണി ; മകനെ കുടുക്കാന്‍ അച്ഛന്‍ ചെയ്ത കുറുക്കുവഴി

പമ്പ : ശബരിമലയില്‍ ബോംബ്‌ വെച്ചിട്ടുണ്ട് എന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഒരാള്‍ അറസ്റ്റില്‍ ആയി. കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോൺ സന്ദേശം പമ്പയിൽ കിട്ടുന്നത്. വിളിച്ചയാൾ ഒരു ഫോൺ നമ്പരും പൊലീസിന് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൊസൂർ സ്വദേശി തിമ്മരാജിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അതേസമയം തന്നെ കള്ളക്കേസിൽ കുടുക്കാൻ അച്ഛൻ ചെയ്ത എളുപ്പവഴിയാണ് ഇതെന്ന് തിമ്മരാജ് പറയുന്നു.

അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതും അയാള്‍ പറഞ്ഞു. അതേസമയം പമ്പ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ ഒഴുക്ക് കണക്കിലെടുത്ത് കുടുതൽ സേനയെ വിന്യസിക്കുമെന്നും പോലീസ് വ്യക്തമാക്കി.