വീണ്ടും വൈറല്‍ ആയി ഷാരൂക് ഖാന്‍റെ മകളുടെ ചിത്രങ്ങള്‍ ; സിനിമാ നടിമാരെക്കാള്‍ ആരാധകരെ സ്വന്തമാക്കി സുഹാന

സോഷ്യല്‍ മീഡിയയ്ക്കും ബോളിവുഡ് പാപ്പരാസികള്‍ക്കും ഇപ്പോള്‍ ഏറ്റവും പ്രിയങ്കരിയായ താരപുത്രിയാണ് ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. സുഹാനയുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇപ്പോള്‍ ഭയങ്കര ഡിമാന്റ് ആണ് ബോളിവുഡില്‍. ഒരു സിനിമയില്‍ പോലും മുഖം കാണിച്ചിട്ടില്ല എങ്കിലും ലക്ഷക്കണക്കിന്‌ ആരാധകരാണ് ഈ പതിനേഴുകാരിക്ക് ഇപ്പോള്‍ ഉള്ളത്. സിനിമാ നടിമാര്‍ ഉപയോഗിക്കുന്നതിലും ഗ്ലാമറസ് ആയിട്ടുള്ള വസ്ത്രങ്ങള്‍ ആണ് സുഹാന സ്ഥിരമായി ഉപയോഗിക്കുന്നത്. ആരാധകരുടെ എണ്ണം കൂടുവാന്‍ ഒരു കാരണം അതുംകൂടിയാണ്. ഇതിനുമുന്‍പും പലവട്ടം സുഹാനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു. ഇത്തവണ ഒരു വിവാഹത്തില്‍ പങ്കെടുത്ത സമയമുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ ആണ് വൈറല്‍ ആയി മാറിയത്.