പത്തുരൂപാ നാണയങ്ങള്‍ നിരോധിക്കുന്നു എന്ന വാര്‍ത്ത‍ വ്യാജം എന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി : രാജ്യത്ത് പത്ത് രൂപയുടെ നാണയങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കുന്നുവെന്ന പേരില്‍ വരുന്ന വാര്‍ത്ത നിഷേധിച്ച് ആര്‍ബിഐ. 10 രൂപയുടെ 14 തരം നാണയങ്ങള്‍ നിരോധിച്ചിട്ടില്ലെന്നും അവ സാധുവാണെന്നും ആര്‍ബിഐ വ്യക്തമാക്കി. നേരത്തേ 10 രൂപ നാണയങ്ങള്‍ നിരോധിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെയാണ് ആര്‍ബിഐയുടെ പ്രസ്താവന.

ബാങ്കുകളില്‍ ഈ നാണയങ്ങള്‍ അംഗീകരിക്കും. ചില പ്രദേശങ്ങളില്‍ വ്യാജ വാര്‍ത്തയെ തുടര്‍ന്ന് നാണയങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രസ്താവനയെന്നും ആര്‍ബിഐ. 14 വ്യത്യസ്ത രീതിയിലാണ് ആര്‍ബിഐ 10 രൂപ നാണയങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ബംഗളൂരു പോലുള്ള പല നഗരങ്ങളിലും പത്തുരൂപയുടെ നാണയങ്ങള്‍ സ്വീകരിക്കാറില്ല.