LSL മലയാളി ഫുട്‌ബോള്‍ ലീഗ് സീസണ്‍ 2

കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ് തുടക്കം ഇട്ട യുകെയിലെ ആദ്യത്തെ മലയാളി ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം സീസണിന്റെ കൌണ്ട് ഡൌണ്‍ തുടങ്ങി. തുടങ്ങി ആദ്യ സീസണില്‍ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചെടുത്ത അതെ ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷവും സംഘാടകര്‍.

യുകെയിലെ തന്നെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ലീഗിലെ എല്ലാ മത്സരങ്ങളിലും തീ പാറും എന്ന് ഇപ്പോഴേ ഉറപ്പായി കഴിഞ്ഞു. ഈ വരുന്ന ജനുവരി 28 നു രാവിലെ ന്യൂഹാമിലാണ് LSL ഫുട്‌ബോള്‍ ലീഗ് സീസണ്‍ 2 നു പന്തുരുളുക. കഴിഞ്ഞവര്‍ഷത്തെ 6 ടീമുകളെ കൂടാതെ 2 ടീമുകള്‍ക്ക് കൂടി ഈ വര്ഷം പങ്കെടുക്കാന്‍ സാധിക്കും.
ക്രോയ്‌ഡോണിലും ലണ്ടലിനുമായി 4 വാരാന്ധ്യങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

പങ്കെടുക്കാന്‍ ആഗ്രഹം ഉള്ള ടീമുകള്‍ ഉടന്‍ തന്നെ സംഘാടകരും ആയി ബന്ധപ്പെടണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
വിളിക്കേണ്ട നമ്പര്‍: പ്രമോദ്: 07985118570, റിയാസ്:07479006201.