ജയ ജിത്തുവിനോട് കാണിച്ചത് ഒരമ്മയും മക്കളോട് കാണിക്കാത്ത ക്രൂരത ; കൊലപാതകവിവരണം കേട്ട പോലീസ് പോലും ഞെട്ടി

സ്വന്തം കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്മണി പോലെ കാത്ത് സൂക്ഷിക്കുന്ന അമ്മമാരുള്ള നാടാണ് നമ്മുടേത്. താന്‍ കഴിച്ചില്ല എങ്കിലും മക്കള്‍ വയറു നിറച്ചു ഉണ്ണണം അവര്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുവാന്‍ പാടില്ല എന്നൊക്കെ മാത്രം രാവും പകലും കഷ്ടപ്പെടുന്ന അമ്മമാരുടെ ഇടയിലാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഈ അമ്മയും ജീവിക്കുന്നത്. വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ള മകനെ സ്വന്തം അമ്മ തന്നെ കഴുത്ത് മുറുക്കി കൊന്ന ശേഷം പറമ്പിലിട്ട് തീ കൊളുത്തുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ പോലും കൊലപാതകത്തിന്റെ വിവരണം കേട്ട് ഞെട്ടല്‍ മാറാതിരിക്കുകയാണ്. ജയയുടെ വീടിന് അടുത്തുള്ള വാഴത്തോട്ടത്തില്‍ നിന്നാണ് കത്തിക്കരിഞ്ഞ ജിത്തുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ടായിരുന്നു. ജിത്തുവിനെ ജയ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണ് എന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ താന്‍ ജിത്തുവിനെ വെട്ടിയിട്ടില്ല എന്നാണ് ജയ പോലീസിന് മൊഴി നല്‍കിയത്.

ജയയുടെ മൊഴി ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ജിത്തുവിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, മറിച്ച് കത്തിച്ച ശേഷം അടര്‍ത്തി മാറ്റിയതാണ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ജിത്തു ജോബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. അസ്ഥികളടക്കം ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ടിടത്ത് വെച്ചാണ് ജയ മൃതദേഹം കത്തിച്ചിരിക്കുന്നത്. വീടിന് പിന്നിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തിലും വെച്ചാണത്. മുഖമടക്കം കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെടുത്തത്. കഴുത്തിലും കൈകാലുകളിലും വെട്ടേറ്റിരുന്നു. കാല്‍പാദമാകട്ടെ മുറിച്ച് നീക്കിയ നിലയിലായിരുന്നു. ജിത്തുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു. ജിത്തുവിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജയമോള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

ഷാള്‍ കഴുത്തില്‍ മുറുക്കിയപ്പോള്‍ അടുക്കള വശത്തെ സ്ലാബില്‍ നിന്നും ജിത്തു താഴെ വീണു. അവിടെ നിന്നും വീടിനോട് ചേര്‍ന്ന മതിലിന് അരികിലേക്ക് ജിത്തുവിന്റെ മൃതദേഹം വലിച്ച് കൊണ്ടുപോയി. മതിലിനോട് ചേര്‍ന്നാണ് ആദ്യം മൃതദേഹം കത്തിക്കാനുള്ള ശ്രമം ജയ നടത്തിയത്. എന്നാല്‍ ശരീരം ശരിക്ക് കത്താതെ വന്നപ്പോള്‍ വെള്ളമൊഴിച്ച് തീ കെടുത്തി. വീട്ടില്‍ മൃതദേഹം പൂര്‍ണമായും കത്തിക്കാന്‍ ആവശ്യമായ മണ്ണെണ്ണ ഇല്ലാതിരുന്നതിനാല്‍ അടുത്ത വീട്ടില്‍ നിന്നാണ് ജയ മണ്ണെണ്ണ കടം വാങ്ങിയത്. അതിന് ശേഷം മൃതദേഹം മതിലിന് അരികത്ത് നിന്നും മാററി. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്കാണ് ജയ മകന്റെ മൃതദേഹം വലിച്ചിഴച്ച് കൊണ്ട് പോയത്. എന്നിട്ട് മണ്ണെണ്ണ ഒഴിച്ച് വീണ്ടും കത്തിച്ചു. പൂര്‍ണമായും കത്തി തീരുന്നത് വരെ റബ്ബര്‍ തോട്ടത്തില്‍ ജയ കാത്ത് നിന്നു. ശേഷം വീട്ടിലേക്ക് തിരിച്ച് വന്നു. ഭര്‍ത്താവ് അന്വേഷിച്ചപ്പോള്‍ മകനെ കാണാനില്ല എന്നായിരുന്നു ജയ പറഞ്ഞത്.

ജിത്തുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാരെ അടക്കമുളളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ജയയേയും. ജയയുടെ മൊഴികള്‍ പരസ്പരവിരുദ്ധമായത് പോലീസില്‍ സംശയമുണ്ടാക്കി. ചോദ്യം ചെയ്യുന്നതിനിടെ ജയയുടെ കയ്യിലെ പൊള്ളല്‍ പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എങ്ങനെയാണ് പൊള്ളലേറ്റത് എന്ന ചോദ്യത്തിന് റോസമുള്ള കൊണ്ടതാണ് എന്നായിരുന്നു ജയ മറുപടി നല്‍കിയത്. അതുപോലെ കുട്ടിയേ തേടി നാട്ടുകാരും അച്ഛനും അലയുമ്പോള്‍ , വിഷമത്തോടെ ഇരുന്ന ജയ പക്ഷെ എല്ലാവരെയും കബളിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി മകനെ കൊന്ന് കത്തിച്ച ജയ , ഇന്നലെ പൊലീസ് മൃതദേഹം കണ്ടത്തുന്നതുവരെ ഒന്നുമറിയാത്ത പോലെ നിന്നു. തിങ്കളാഴ്ച രാത്രി മകന്‍ കത്തിതീരുന്നതുവരെ കാത്തുനിന്ന ജയ ചൊവ്വാഴ്ചയും ബുനധനാഴ്ചയും രണ്ടു തവണ മകന്റെ മകന്റെ മൃതദേഹം കിടന്നിടത്ത് പോയി. മൃതദേഹം അവിടെ തന്നെയുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് രണ്ടു ദിവസം ജയ അവിടെ പോയത്. പക്ഷെ തിരികെ വീട്ടിലത്തിയപ്പോഴും നാട്ടാകാര്‍ക്കും വീട്ടുകാര്‍ക്കും ആര്‍ക്കും സംശയം തോന്നിയില്ല.