എ സി ഇല്ലാ എന്ന പേരില്‍ തന്‍റെ ഷൂട്ടിംഗ് മുടക്കിയ റിമയാണ് ഇപ്പോള്‍ വലിയ തത്വങ്ങള്‍ പറയുന്നത് എന്ന് പരസ്യ സംവിധായകൻ കൃഷ്ണജിത്ത്

തന്‍റെ നിലപാടുകള്‍ പൊതുവേദിയില്‍ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറെ പഴികേട്ടുകൊണ്ടിരിക്കുന്ന താരമാണ് നടി റിമാ കലിങ്കല്‍. താന്‍ ഫെമിനിസ്റ്റ്‌ ആകുവാനുണ്ടായ കാരണസഹിതം വ്യക്തമാക്കിയ നടിയ്ക്ക് എതിരെ ഇപ്പോള്‍ ട്രോളുകളുടെ പെരുമഴയാണ്. റിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്ത് വന്നു കഴിഞ്ഞു. സിനിമാ മേഖലയിലെ വിവേചനത്തിനെതിരെയാണ്‌ റിമയും കൂട്ടരും ഇപ്പോള്‍ പ്രതികരിക്കുന്നത്. ശമ്പളമായാലും അല്ലാതെ ആനുകൂല്യങ്ങള്‍ ആയാലും സ്ത്രീകള്‍ക്ക് എപ്പോഴും കുറവാണ് എന്നാണു ഇവരുടെ ആരോപണം. അതേസമയം മേക് – അപ്പ് റൂമില്‍ എ സി ഇല്ലാത്തതിന്റെ പേരില്‍ രാവിലെ 10 :30 മുതല്‍ പോസ്റ്റ് ആക്കി നിര്‍ത്തി ഈവെനിംഗ് 5 നു കാരവാന് വന്നപ്പോള്‍ ഷൂട്ട് തുടങ്ങിയ നടിയാണ് റിമ എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരസ്യചിത്ര സംവിധായകന്‍ കൃഷ്ണജിത്ത് എസ് വിജയന്‍.

നടന്‍ അനില്‍ നെടുമങ്ങാട് റിമയ്‌ക്കെതിരെ ഇട്ട പോസ്റ്റിന് കമന്റായിട്ടാണ് കൃഷ്ണജിത്ത് റിമയ്‌ക്കെതിരെയുള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീയും പുരുഷനും വേറെയല്ല ഒന്ന് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.രണ്ടുകൂട്ടരും ഒരു പോലെ തെറ്റ് ചെയ്യുന്ന ഈ സമൂഹത്തിൽ ഒരു കൂട്ടരെ മൊത്തത്തിൽ ആക്ഷേപിക്കുന്നതും ശരിയല്ല എന്നും ശ്രീജിത്ത് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. റിമ സഹപ്രവർത്തകരോട് ആണ് പെൺ ഭേദമില്ലാതെ പെരുമാറിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടാകില്ലായിരുന്നു. ഒരു കലാകാര൯/കലാകാരി ആദ്യ൦ മനസ്സിലാക്കേണ്ടത് മറ്റൊരു കലാകാരനെയോ/കലാകാരിയെയോ ആണ് എന്ന് ശ്രീജിത്ത് ഓര്‍മ്മപ്പെടുത്തുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

ഇത് വലിയ വർത്തയാകുമെന്നോ ഇതൊരു വലിയ കോണ്ട്രാവേർസി ആകുമെന്നോ കരുതിയില്ല ശ്രീ അനിൽ നെടുമങ്ങാടിന്റെ പോസ്റ്റിൽ കമന്റ് ചെയ്തത്.പക്ഷെ പറയാനുള്ള പരമമായ സത്യം ലോകം അറിഞ്ഞതിൽ സന്തോഷിക്കുന്നു.ഇവിടെ സ്ത്രീയും പുരുഷനും വേറെയല്ല ഒന്ന് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.രണ്ടുകൂട്ടരും ഒരു പോലെ തെറ്റ് ചെയ്യുന്ന ഈ സമൂഹത്തിൽ ഒരു കൂട്ടരെ മൊത്തത്തിൽ ആക്ഷേപിക്കുന്നതും ശരിയല്ല.ഞാൻ എന്റെ പ്രൊഫഷനിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ( ആണുങ്ങളിൽ നിന്നും പെണ്ണുങ്ങളിൽ നിന്നുമുണ്ട് ) പിന്നെ ഇപ്പോൾ പറയുന്നത് റിമ സഹപ്രവർത്തകരോട് ആണ് പെൺ ഭേദമില്ലാതെ പെരുമാറിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടാകില്ലായിരുന്നു.
ഒരു കലാകാര൯/കലാകാരി ആദ്യ൦ മനസ്സിലാക്കേണ്ടത് മറ്റൊരു കലാകാരനെയോ/കലാകാരിയെയോ ആണ്.

എനിക്കു വന്നൊരു ദുരനുഭവ൦ ഇവിടെ കുറിക്കട്ടെ.wcc യുടെ തലപ്പത്തിരിക്കുന്ന ഒരു നടിയെ വച്ച് ഈയിടെ ഞാനൊരു ആഡ്ഫിലി൦ ചെയ്യുകയുണ്ടായി.10 ലക്ഷ൦ രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് A/C ഇല്ലാ എന്ന പേരില് ഷൂട്ട് വൈകുന്നേര൦ 6 മണിക്ക് തുടങ്ങേണ്ട അവസ്ഥ വരെയുണ്ടാക്കിയ വ്യക്തിത്വ൦ ഇല്ലാത്ത വ്യക്തിയാണ് ഈ പ്രസ്ഥാനമൊക്കെ നയിക്കുന്നത്.ഇതു വായിക്കുന്നവ൪ക്ക് മറ്റൊരു സ൦ശയമുണ്ടാകാ൦ രാവിലെ മുതല് മേക്കപ്പ് റൂമില് A/C ഇല്ലാ എന്ന് ശഠിച്ച് വ൪ക്ക് ചെയ്യാതിരുന്ന നടി എങ്ങനെ 5 മണിക്ക് ഷൂട്ടില് സഹകരിച്ചു എന്ന്.എവിടെയോ കിടന്ന ക്യാരവാ൯ ഞങ്ങളെക്കൊണ്ട് 5മണിക്ക് ലൊക്കേഷനില് വരുത്തിച്ചു ആ വാശിക്കാരി.
അവിടെ ഒരു ദിവസത്തെ ഷൂട്ടിനായി കരാറു ചെയ്യപ്പെട്ട ഞാനു൦ എന്റെ പാ൪ട്ണറു൦ ആ ഒരൊറ്റ ദിവസ൦ കൊണ്ട് കടക്കാരായി.ഞങ്ങള്ക്കായി മാറ്റി വച്ച പ്രതിഫലത്തിന് മുകളിലായി ഞങ്ങളുടെ personal ആയിട്ടുള്ള പണ൦ കൂടി കട൦ തീ൪ക്കാ൯ വിനിയോഗിച്ചു.ഒറ്റ വാക്കില് പറഞ്ഞാല് പ്രതിഫലവു൦ കിട്ടിയില്ല കൈ നഷ്ടവു൦ വന്നു.ഇങ്ങനെയുള്ള സഹപ്രവ൪ത്തകരോട് കരുണയില്ലാത്ത ഇവരുടെയൊക്കെ സമൂഹത്തില് ആളാവാ൯ പറയുന്ന കപടതയാ൪ന്ന പ്രസ്ഥാവനകളോട്
എനിക്ക് പുച്ഛമാണ്.