റിജോ ജോസ് (42) ഇറ്റലിയില്‍ നിര്യാതനായി

ജനോവ: ഇറ്റലി മലയാളിയായ വയനാട് പുല്‍പ്പള്ളി കബിനിഗിരി കണ്ണോത്ത് റിജോ ജോസ് (42) ജനോവയില്‍ നിര്യാതനായി. മൂന്ന് ആഴ്ചയായി ജെനോവയിലെ ആശുപത്രിയില്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ജനുവരി 18ന് (വ്യാഴം) യൂറോപ്യന്‍ സമയം ഉച്ചകഴിഞ്ഞു 2.30ന് ആയിരുന്നു വേര്‍പാട്.

മൃതദേഹം ജെനോവയിലെ സെന്റ് മര്‍ത്തിനോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന്റെ മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഭാര്യ അനി. രണ്ട് മക്കള്‍ അടങ്ങിയ കുടുംബവുമായി ഇറ്റലിയിലെ ജെനോവയിലായിരുന്നു കുറെ വര്‍ഷങ്ങളായി റിജോ താമസിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍