കണ്ണൂരില്‍ എ ബി വി പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍ പേരാവൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണവം സ്വദേശി ശ്യാമ പ്രസാദാണ്[25] കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കോളയാട് കൊമ്മേരി ഗോട്ട് ഫാമിനു സമീപമാണ് സംഭവം. പേരാവൂര്‍ നെടുംമ്പോയില്‍ വെച്ച് ബൈക്കില്‍ പോവുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖം മൂടി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ശ്യാമപ്രസാദിനെ വെട്ടുകയായിരുന്നു.

വേട്ടേറ്റ് സമീപത്തെ വീട്ടില്‍ ഓടിക്കയറാന്‍ ശ്രമിച്ച ഇയാളെ സംഘം പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. ഇതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചതിനാലാണ് അക്രമിസംഘം പിന്തിരിഞ്ഞത്. തുടര്‍ന്ന്‍ കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെയും മകനാണ്. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് ശ്യാമപ്രസാദ്.