കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം;കേന്ദ്ര കമ്മിറ്റി യോഗത്തിനു ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം

കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തലയുയര്‍ത്തി നില്‍ക്കെ, സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനു ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കംപുതിയ ദേശീയ സാഹചര്യത്തില്‍, പ്രായോഗിക രാഷ്ട്രീയ സമീപനം കൊണ്ടുമാത്രമെ ഇടതുപക്ഷ അടിത്തറ ശക്തിപ്പെടുത്താനാകൂ എന്നാണ് യെച്ചൂരി പക്ഷത്തിന്റെ വാദം.എന്നാല്‍ ബി.ജെ.പിയെ പുറത്താക്കാനെന്ന പേരില്‍ കോണ്ഗ്രസുമായി രാഷ്ട്രീയ ധാരണയോ സഹകരണമോ ഉണ്ടാകുന്നത് പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുമെന്നാണ് കാരാട്ട് വിഭാഗം ഉയര്‍ത്തുന്ന മറുവാദം.

ഇരു പക്ഷവും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ തര്‍ക്കം രൂക്ഷമാകും.ഈ സാഹചര്യത്തിലാണ് രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് യെച്ചൂരി വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് രേഖകള്‍ പാര്ടി കോണ്ഗ്രസിലേക്ക് പോയ കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സമവായമായില്ലെങ്കില്‍ പിന്നെ വോട്ടെടുപ്പല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഒരു വിഭാഗം പി.ബി അംഗങ്ങള്‍ പറഞ്ഞു.

അതിന് ശക്തമായ മറുപടിയുമാണ് യെച്ചൂരി രംഗത്തെത്തിയത്. രാഷ്ട്രീയ രേഖയില്‍ സമവായമുണ്ടാക്കാന്‍ പോളിറ്റ് ബ്യൂറോയെ കേന്ദ്ര കമ്മിറ്റിചുമതലപ്പെടുത്തിയിട്ടില്ല. എന്തുവേണമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും യെച്ചൂരി കൊല്‍ക്കത്തയില്‍ പറഞ്ഞു. അതേസമയം കോണ്ഗ്രസുമായി യാതൊരു ധാരണയും പാടില്ലെന്ന നിലപാട് പാര്‍ട്ടിക്ക് ഗുണമല്ലെന്ന് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടുന്നു.

കോണ്ഗ്രസുമായി സഖ്യം പാടില്ലെന്ന് വാദിക്കുമ്പോള്‍ തന്നെ ഡി.എം.കെ. പോലുള്ള പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതിനെ കാരാട്ടിന്റെ രേഖ എതിര്‍ക്കുന്നില്ല. ഇത് ഇരട്ടതാപ്പാണെന്ന് യെച്ചൂരി വിഭാഗം കേന്ദ്ര കമ്മിറ്റിയില്‍ വാദിക്കും. കോണ്ഗ്രസ് ബന്ധത്തെ പിബിയിലെ പോലെ തന്നെ .കേരള നേതാക്കള്‍ ശക്തമായി എതിര്‍ക്കും. അനാരോഗ്യം കാരണം വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയി പങ്കെടുക്കുന്നില്ല.