യുദ്ധസമയത്ത് ഭീതി വിതക്കാന്‍ മാത്രമല്ല;അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാനും ഡ്രോണ്‍ വിമാനത്തിനാകും-വീഡിയോ കണ്ടു നോക്ക്

സിഡ്നി: ഡ്രോണ്‍ വിമാനം അല്ലെങ്കില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ മിക്ക രാജ്യങ്ങളുടെയും യുദ്ധമുഖത്തെ ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ്.യുദ്ധങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ഭീകരവസ്തുവാണ് ഡ്രോണ്‍ എന്ന ധാരണയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഈ വീഡിയോ അത് പാടെ മാറ്റും.കാരണം,കടലില്‍ കുളിച്ചുകൊണ്ടിരുന്ന രണ്ടു യുവാക്കളെ അപകടത്തില്‍ നിന്ന് രക്ഷിച്ചത് ഈ ഡ്രോണ്‍ വിമാനമാണ്.

വ്യാഴാഴ്ച സിഡ്നി തീരത്താണ് സംഭവം. കടലില്‍ കുളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ തിരമാലയില്‍ പെട്ട് പോകുകയും തുടര്‍ന്ന് ആഴക്കടലിലേക്ക് പോകുകയുമായിരുന്നു.

ഇത് കണ്ട ലൈഫ് ഗാര്‍ഡുകള്‍ സംഭവം ഡ്രോണ്‍ നിയന്ത്രിക്കുന്നവരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന ഡ്രോണ്‍ ഇവരെ കണ്ടെത്തി. ഡ്രോണ്‍ ഇട്ട് നല്‍കിയ ലൈഫ് ജാക്കറ്റില്‍ പിടിച്ച് ഇവര്‍ രക്ഷപെടുകയായിരുന്നു

ഇതോടെ ഡ്രോണ്‍ ഉപയോഗിച്ച് ആദ്യമായി ജീവന്‍ രക്ഷിച്ചെന്ന അംഗീകാരവും ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുകയാണ്.