പാസ്സ്‌പോര്‍ട്ടിന്റെ നിറവും പ്രവാസികളും…സത്യവും മിഥ്യയും വെളിപ്പെടുത്തി അഡ്വ. ഫെമിന്‍ പണിക്കശ്ശേരി

ദുബായ്: പാസ്പോര്‍ട്ടിന്റെ നിറം മാറ്റവും അതിനോടുഅനുബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളും ശ്രദ്ധയില്‍പ്പെട്ട ദുബായിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഫെമിന്‍ പണിക്കശ്ശേരി വിഷയത്തില്‍ പ്രതികരിച്ചു. സംഭവത്തിന്റെ ആധികാരിതയെകുറിച്ച് ഉയരുന്ന വാദപ്രതിവാദങ്ങള്‍ക്ക് അപ്പുറം ചില സത്യങ്ങളും മിഥ്യകളും പുറത്തു വിടുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ചില കാര്യങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ഇതിനു മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം ശ്കതമായി പ്രതികരിക്കുകയും, വിഷയത്തില്‍ നിയമപരമായ വിശദീകരണം ആവശ്യപ്പെട്ട് പരമോന്നത നീതിപീഠത്തിന് പരാതി നല്‍കിയിരുന്നു.

അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പാസ്സ്‌പോര്‍ട്ടിനെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഒരു കമ്മിറ്റീയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തുഗ്ലക്ക് പരിഷ്‌ക്കാരം ആകാന്‍ സാധ്യതയുള്ള പ്രവര്‍ത്തി നടപ്പില്‍ വരുത്തുവാന്‍ ഗവണ്മെന്റ് ശ്രമിക്കുന്നത്. ഈ കമ്മിറ്റീയിലെ മെംബേര്‍സ് ആകട്ടെ Ministry of External Affairs (MEA) ലെ ആളുകളും Ministry of Women and Child Development മെംബേഴ്സും അടങ്ങുന്ന മൂന്നു പേര്‍ മാത്രം.

തന്റെ കുട്ടിയുടെ അച്ഛന്റെ പേര് പാസ്സ്‌പോര്‍ട്ടില്‍ വേണ്ട എന്ന ഒരു അമ്മയുടെ അപേക്ഷയും അത് പോലെ തന്നെ Single Mothers ന്റെയും ദത്തെടുക്കുന്ന കുട്ടികളുടെയും മറ്റും അവസ്ഥകളും കണക്കിലെടുത്താണ് കൊണ്ടാണത്രേ പാസ്സ്‌പോര്‍ട്ടില്‍ അച്ഛന്റെയും അമ്മയുടെയും പേരും അഡ്രസ്സും കാണിക്കുന്ന ഭാഗം വേണ്ട എന്ന ഒരു ശുപാര്‍ശ ഇവര്‍ ഗവമെന്റിനു നല്‍കിയത്.

അടുത്തതായി പറയുന്ന കാരണം Admnistrtive Covnenience എന്നതാണ്. പാസ്സ്‌പോര്‍ട്ടിന്റെ colour കണ്ടാല്‍ അത് അധികാരികള്‍ക്ക് എളുപ്പമാകും എന്ന ഈ മുടന്തു ന്യായം ഒരിക്കലും നിലനില്‍ക്കുന്നതല്ല. പലവട്ടം കോടതി തന്നെ പല വിധികളിലായി പറഞ്ഞിട്ടുള്ള ഒരു വാചകം ഇവിടെ പ്രസക്തമാകുന്നത് ഇങ്ങനെ ആണ്. ‘No one can be classified unreasonably for the purpose of admnistrtive Coveninence’. Address Page ചേഞ്ച് ചെയ്യാന്‍ ഉള്ള വേറെ ഒരു കാരണം ആയി പറയപ്പെടുന്നത് IATA യുമായി ബന്ധപ്പെട്ട ഒരു International Convention ന്റെ suggection പ്രകാരം ആണെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും ഒരു വ്യക്തതയും ഇല്ല.

എന്നാല്‍ ഇന്നുവരെയും ഇതിനെ സംബന്ധിച്ചു ഒരു Act, Rule അല്ലെങ്കില്‍ ഒരു ബില്‍ ഒന്നും ഇതുവരെ Goverment ഇറക്കിയിട്ടില്ല എന്നതു ശ്രദ്ധേയം ആണ്. ഇത് എന്ന് മുതല്‍ നിലവില്‍ വരും എന്നോ എന്ത് പ്രകാരം ആണ് ഈ മാറ്റം എന്നോ ഒന്നും ഇത് വരെ ക്ലിയര്‍ അല്ല. എന്നാല്‍ നാസിക്കില്‍ ഉള്ള ഒരു ഒരു പ്രസ് പുതിയ പാസ്‌പോര്ട്ട് പ്രിന്റ് ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ അച്ചടി തുടങ്ങാനാണ് പരിപാടി എന്നും പറയപ്പെടുന്നു.

ഇമ്മിഗ്രേഷന്‍ ക്ലീറന്‍സ് വേണ്ടവര്‍ക്ക് ഓറഞ്ച് പാസ്സ്‌പോര്ട്ടും അല്ലാത്തവര്‍ക്ക് നീലയും എന്ന ഒരു റൂളിലേക്കാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഒരു പൗരനെ അവന്റെ വിദ്യാഭ്യാസത്തിന്റെ പേരില്‍ തരാം തിരിക്കുന്ന ഈ നടപടി ഇന്ത്യന്‍ ഭരണഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു പറയാതിരിക്കാന്‍ വയ്യ. പൗരന്റെ ഭരണഘടനാ സ്വാതത്ര്യത്തെ ഹനിക്കുന്ന ഈ നിയമത്തിനെതിരെ പോരാടേണ്ടത് എല്ലാവരുടെയും കടമ തന്നെയാണ്.

പാസ്‌പോര്ട്ട് കഴിഞ്ഞാല്‍ പിന്നെ Adress proof ആയി ഉള്ള ഒരു ഡോക്യുമെന്റ് ആയ Electoral Identity card പല പ്രവാസികള്‍ക്കും ഇല്ല എന്നത് ഒരു യാഥാര്‍ഥ്യം തന്നെ ആണ്. പ്രവാസി വോട്ട് തന്നെ കോടതിയുടെ പരിഗണയില്‍ ഇരിക്കുമ്പോള്‍ പിന്നെന്തിനാണ് ഈ കാര്‍ഡ് എന്ന് എല്ലാ പ്രവാസികളും ചോദ്യം ഉന്നയിക്കുന്ന ഈ അവസരത്തില്‍ Passport adress page ഇല്ലാതായാല്‍ ആധാര്‍ കാര്‍ഡിന് എല്ലാവരും ആശയിക്കേണ്ടി വരും എന്നത് ഒരു സത്യം ആണ്. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹത ഇല്ല താനും. ഈ ഒരു ഹിഡന്‍ അജണ്ടയാണോ ഇവര്‍ ഉദ്ദേശിക്കുന്നത് എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Birth certificate എന്നത് കഴിഞ്ഞാല്‍ അമ്മയുടെ പേര് കാണിക്കുന്ന ഒരു ഡോക്യുമെന്റ് പ്രൂഫ് ആയ Passport last page ഇല്ലാതാക്കുന്നത് വളരെ അധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന് തന്നെയാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. ഒരു ഇന്ത്യന്‍ പൗരന്റെ അവകാശങ്ങള്‍ക്കു എതിരെ ഉള്ള ഈ കരി നിയമത്തിനെതിരെ ഒരു നിയമ നടപടി വളരെ അനിവാര്യവും ആണ്. എന്തായാലും നമ്മുക്ക് കാത്തിരിക്കാം കൂടുതല്‍ സുതാര്യമായ തെളിവുകള്‍ക്കും, രേഖകള്‍ക്കും Government ഓര്‍ഡറുകള്‍ക്കും വേണ്ടി. Adv Femin Panikkassery