കാറുകള്‍ കത്തിക്കുന്നത് ഹോബിയാക്കിയ ഡോക്ക്ട്ടര്‍ പിടിയില്‍ ; മൂന്നാഴ്ചയ്ക്കുള്ളില്‍ ഇയാള്‍ കത്തിച്ചത് 15 കാറുകള്‍

ബംഗലൂരു : മൂന്നാഴ്ചയ്ക്കുള്ളില്‍ 15 കാറുകള്‍ക്ക് തീയിട്ട ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. കാറിന് തീയിടുന്നത് പതിവായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഡോക്ടറും മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗെയ്ക്‌വാദിനെയാണ് കാറിന് തീയിട്ടതിന്‌ പോലീസ് പിടികൂടിയത്. കാര്‍ണാടകയിലെ ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലകളിലായിരുന്നു ഇയാള്‍ കാറുകള്‍ കത്തിച്ചത്. അര്‍ധരാത്രിയോടെ വീടുകളില്‍ എത്തി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ തീയിടുന്നതാണ് ഇയാളുടെ രീതി. മിക്ക സംഭവങ്ങളും പുലര്‍ച്ചെ മൂന്ന് മണിക്കുള്ളിലാണ് ഇയാള്‍ നടത്തിയിരുന്നത്.

കഴിഞ്ഞ ബുധനാഴ്ച വിശ്വേശരയ്യ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമീതിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കാര്‍ പരിശോധിച്ച സമയം ഇതില്‍ നിന്നും കര്‍പ്പൂരം, എന്‍ജിന്‍ ഓയില്‍, പെട്രോള്‍, ഡീസല്‍, സ്പിരിറ്റ് എന്നിവ കണ്ടെത്തുകയായിരുന്നു. അതേസമയം ഇയാള്‍ എന്തിനു ഇങ്ങനെ ചെയ്തു എന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മാനസികപ്രശന്മാണോ അതോ വിനോധത്തിനാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.