കോടിയേരിക്കും പാര്‍ട്ടിക്കും ആശ്വസിക്കാം ; ബിനോയ്‌ക്ക് ദുബായ് പോലീസിന്‍റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്

കോടിയേരിക്കും പാര്‍ട്ടിക്കും ആശ്വാസമായി തട്ടിപ്പ് കേസില്‍ മകന്‍ ബിനോയ്‌ കോടിയേരിക്ക് ദുബായ് പോലീസിന്‍റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ദുബായി പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗമാണ് ബിനോയി കോടിയേരിക്ക് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. ഇന്നാണ് ദുബായ് പോലീസ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്.

ദുബായിയില്‍ ജോലിക്ക് പ്രവേശിക്കുന്നതിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അടുത്ത ദിവസം നിയമം പാസാക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതാത് രാജ്യത്തുനിന്നും ദുബായിയില്‍ തന്നെയുള്ളവര്‍ അവിടെ നിന്നും ഇത് നേടണമെന്നും നിയമമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയിക്ക് രാജ്യത്ത് കേസില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ദുബായി പോലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് നല്‍കിയത്.