ഐ ഫോണിന്റെ ബാറ്ററി ഒറിജിനിലാണോ എന്ന് നോക്കാന്‍ യുവാവ് കടിച്ചു നോക്കി; ഫോണ്‍ പൊട്ടിത്തെറിച്ചു-വീഡിയോ വൈറല്‍

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടവീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഫോണ്‍ വാങ്ങാനായി യുവതിയ്‌ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചുനോക്കി. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.