മഞ്ഞുമൂടി വെള്ള പുതപ്പണിഞ്ഞ മണലാരണ്യം, ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ഈ അപൂര്‍വ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങളാല്‍ നിറഞ്ഞു. (വീഡിയോ & ചിത്രങ്ങള്‍)

സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ തബൂക്ക് പ്രവിശ്യ ചരിത്രപ്രധാനമായ വിനോദ സഞ്ചാര മേഖലയാണ്. ഈ ശീതകാലത്ത് അവിചാരിതമായി വന്ന മഞ്ഞു വീഴ്ച്ച തബൂക്കിലെ മണലാരണ്യങ്ങളെ വെള്ളപുതപ്പു മൂടിയിരിക്കുന്നു.


മഞ്ഞുപുതപ്പിട്ട ഒട്ടകങ്ങളും, മഞ്ഞു മൂടിയ മണല്‍പരപ്പും, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചിത്രങ്ങള്‍ കണ്ട് ത്രസിച്ച സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ ഈ അപൂര്‍വ്വ കാഴ്ച്ച കാണാനും അനുഭവിക്കുവാനുമായി ഒഴുകിയെത്തി. ഉഷ്ണകാലത്ത് 50 ഡിഗ്രി സെല്‍ഷ്യയസ് വരെയും ശീതകാലത്ത് -6 ഡിഗ്രി സെല്‍ഷ്യയസ് വരെയും ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

അല്‍-ലോസ് മലനിരകളുടെ താഴ്വരയാണ് തബൂക്ക്, ഇങ്ങോട്ടേക്കുള്ള റോഡുകള്‍ വാഹനങ്ങളുടെ കുറ്റഗോഴുക്കില്‍ നിറഞ്ഞു കവിഞ്ഞു. ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ളവയില്‍ സന്ദര്‍ശകര്‍ പകര്‍ത്തിയ ഈ അപൂര്‍വ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങളാല്‍ നിറഞ്ഞു. മഞ്ഞുമൂടി വെള്ള പുതപ്പണിഞ്ഞു കിടക്കുന്ന മണലാരണ്യം നയനമനോഹരം തന്നെ.

ജോര്‍ദാന്‍ അതിര്‍ത്തിക്ക് സമീപമുള്ള സൗദിയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ മല നിരകളാല്‍ വളയപ്പെട്ട ഈ മരുഭൂമിയില്‍ ചില മഞ്ഞുകാലങ്ങളില്‍ ഇതുപോലെ മഞ്ഞുവീഴ്ച ഉണ്ടാകുമെങ്കിലും ഇത്തവണത്തെ പോലെ അധികം നാള്‍ നീണ്ടു നില്‍ക്കാറില്ല. സൗദിയിലെ ഏറ്റവും വലിയ എയര്‍ ഫോഴ്‌സ് ബേസ് ഇവിടെയാണ് സ്ഥിതി ചെയുന്നത്.

ഓരോ ഉഷ്ണകാലവും നമ്മേ കൂടുതല്‍ ചുട്ടുപൊള്ളിക്കുമ്പോള്‍ ഓരോ ശീതകാലവും കൂടുതല്‍ തണുത്തുറയുന്നു. ദിവസം കഴിയുംതോറും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ കൂടിവരികയാണ്.