പാലായില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റികളില്‍ നിക്ഷേപിച്ച പണം നഷ്ട്ടപ്പെട്ട കര്‍ഷകര്‍ പ്രതിഷേധവും ധര്‍ണയും നടത്തി

പാലാ:പാലാ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ്,പാലാ സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച പണം നഷ്ട്ടപ്പെട്ട നിക്ഷേപകര്‍ മീനച്ചില്‍ അസി.രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ഇരു സംഘങ്ങളിലും നടക്കുന്ന അഴിമതിയെക്കുറിച്ച് സഹകരണ നിയമം ചട്ടം 65 പ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ കണ്ടെത്തിയിട്ടും തുടര്‍നടപടികള്‍ വൈകുന്നതില്‍ നിക്ഷേപകര്‍ ആശങ്കയും പ്രതിഷേധവും പങ്കുവെച്ചു.

തൊടുന്യായങ്ങള്‍ പറഞ്ഞ് നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയല്ലാതെ നഷ്ട്ടപ്പെട്ട പണം തിരികെ നല്‍കാന്‍ സമയബന്ധിത നടപടികള്‍ എടുക്കുന്നതിനു എന്താണ് തടസ്സമെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കണമെന്ന് ധര്‍ണ ഉത്ഘാടനം ചെയ്ത കര്‍ഷകസംഘം ജില്ലാ ജോ.സെക്രട്ടറി ശ്രീ ആര്‍.ടി മധുസൂദനന്‍ ആവശ്യപ്പെട്ടു.കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ എടുക്കുകയും കര്‍ഷകരുടെ പണം എത്രയും വേഗം തിരികെ നല്‍കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ് ആവശ്യപ്പെട്ടു.കര്‍ഷകര്‍ക്ക് നഷ്ടമായ പണം വീണ്ടെടുക്കാന്‍ ഏതറ്റം വരെയും പോകണമെന്ന് സി.പി.എം മുന്‍ ഏര്യാ സെക്രട്ടറി ശ്രീ.വി.ജി.വിജയകുമാര്‍ പ്രഖ്യാപിച്ചു.

സഹകരണ വകുപ്പ് ഉടന്‍ കൈക്കൊള്ളേണ്ട നടപടികള്‍ വ്യക്തമാക്കിയുള്ള നിവേദനം അസി.രെജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു.ചെറിയച്ഛന്‍ കെ.മനിയായി,ജെയിംസ് തോമസ് പാമ്പയ്ക്കല്‍,ഫിലിപ്പ് വയല,കെ.സി.സിബി കിഴക്കയില്‍ തുടങ്ങിയവര്‍ ധാരണയ്ക്ക് നേതൃത്വം നല്‍കി.