CBI മൊഴിയെടുത്തു: ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

നീതിക്കായി സെക്രട്ടറിയേറ്റ് പടിക്കല്‍ 782 ദിവസം നീണ്ട സമരം നടത്തിയ ശ്രീജിത്ത് തന്റെ സമരം അവസാനിപ്പിച്ചു. ഇന്ന് സിബിഐ ശ്രീജിത്തിന്റെ മൊഴിയെടുത്തു, രണ്ടു മണിക്കൂറോളം സമയം എടുത്താണ് മൊഴിയെടുപ്പു നടന്നത്. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ സിബിഐ കേസ് ഏറ്റെടുത്തു എന്ന പ്രഖ്യാപനം വന്നിട്ടും ശ്രീജിത്ത് സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ മൊഴിയെടുത്തു കഴിഞ്ഞശേഷം അന്വേഷണം അവര്‍ ആരംഭിച്ചു എന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ സമരം നിര്‍ത്തു എന്ന് ശ്രീജിത്ത് അന്ന് പറഞ്ഞിരുന്നു.