ഡല്‍ഹിയിലും ഉത്തരേന്ത്യയിലും 6.1 തീവ്രതയില്‍ ഭൂചലനം

ന്യൂഡല്‍ഹി:ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും 6.1 തീവ്രതയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.ഉച്ചയ്ക്കു 12.40ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്. ആളപായം ഉണ്ടായിട്ടില്ല എന്നാണു ലഭിക്കുന്ന വിവരം.മധ്യ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.