അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ്

വാഷിങ്ടന്‍:അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ ഇനിമുതല്‍ അനുവദിക്കൂ. കുടിയേറിയവര്‍ ബന്ധുക്കളെകൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണ്.നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് ട്രംപിന്റെ പരാമര്‍ശം.

കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.