കാതറിന്‍ നീലങ്കാവില്‍ കലിഫോര്‍ണിയയില്‍ നിര്യാതയായി

പി.പി. ചെറിയാന്‍

ലോസ്ആഞ്ചലസ്: തൃശൂര്‍ നീലങ്കാവില്‍ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ കാതറിന്‍ (95) കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ ജനുവരി 28-നു നിര്യാതയായി.

പരേത തൃശൂര്‍, പറപ്പൂര്‍ ചിറ്റിലപ്പള്ളി, കുന്നത്ത് ചേറുവിന്റേയും മറിയത്തിന്റേയും മകളാണ്.

ലോസ്ആഞ്ചലസില്‍ താമസിക്കുന്ന സൈമണ്‍, ജോയി എന്നിവര്‍ മക്കളും, ആലീസ് മേച്ചേരി, ലില്ലി കണ്ണംപുഴ എന്നിവര്‍ മരുമക്കളുമാണ്.

സുപ്രസിദ്ധ പിന്നണി ഗായകന്‍ ഫ്രാങ്കോ, ലിയോ, കെറ്റി, മീനു, ജോളി, ജോബി, ലിജോ എന്നിവര്‍ പേരക്കുട്ടികളും, 15 കൊച്ചുമക്കളുമാണ് പരേതയ്ക്കുള്ളത്.

1999 മുതല്‍ പരേത ലോസ്ആഞ്ചലസില്‍ സ്ഥിരതാമസമാണ്. ഓറഞ്ച് കൗണ്ടിയിലുള്ള സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളി ഇടവകാംഗമാണ്.

ഫെബ്രുവരി രണ്ടാംതീയതി വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ സാന്റാ അന്നാ പള്ളിയില്‍ പൊതുദര്‍ശനവും, മൂന്നാം തീയതി ശനിയാഴ്ച രാവിലെ 10-നു സാന്റാ അന്നാ പള്ളിയില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.

Wake: St. Thomas Syro Malabar Catholic Forane Church, 5021 W. 16th Street, Santa Ana, CA 92703.

Funeral: Holy Sepulcher Cemetry, 7845 E, Santiago Canyon Road, Orange, CA 92869.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ 562 528 6070, ജോയ് 562 303 6246, ലിയോ 562 233 2817.