യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: പ്രവാസികള്‍ക്കിടയില്‍ അനിശ്ചത്വം തുടരുന്നു

ദുബായ്: എംപ്ലോയ്മെന്റ് വിസ എടുക്കുന്നതിന് യു.എ.ഇയില്‍ ഗുഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് (സ്വഭാവ സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാക്കി. യു.എ.ഇ സര്‍ക്കാര്‍ മുന്നോട്ടുവച്ച തീരുമാനം ഫെബ്രുവരി 4 മുതലാണ് നിയമം പ്രാബല്യത്തില്‍ വരും.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏതു തരത്തിലുള്ള രേഖകളാണ് ഇവ എന്ന കാര്യത്തില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ്. ചിലര്‍ പറയുന്നത് തഹസില്‍ദാര്‍ തരുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ്. മറ്റു ചിലരാകട്ടെ ജില്ലാ പോലീസ് മേധാവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നും പറയുന്നു. എന്നാല്‍ ഇത് പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) എന്നതാന് എന്നാണു പല നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

കുവൈറ്റ്, സൗദി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ നിയമം മുമ്പേ നിലവിലുള്ളതാണ്. അതിനെല്ലാം പി,സി,സി തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ തഹസില്‍ദാര്‍, പോലീസ് മേധാവി എന്നിവരുടെ പക്കല്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യമെന്ന് പറഞ്ഞു പരത്തുന്നതിലെ ന്യായം എന്താണെന്നാണ് കാര്യത്തില്‍ പ്രവാസികള്‍ ആശയകുഴപ്പത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെയും, സന്ദേശങ്ങളാണ് നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് സാധാരണ പ്രവാസികളില്‍ ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

എങ്ങനെയൊക്കെ ആയിരുന്നാലും നാട്ടിലുള്ള പ്രവാസികള്‍ക്കിടയില്‍ ഈ വിഷയം ആശങ്ക ഉളവാക്കുന്നുണ്ട്. ഇതിനോടകം തന്നെ പല പ്രവാസികളും എടുത്ത പി.സി.സി വിദേശകാര്യ മന്ത്രാലയത്തില്‍ കെട്ടികിടക്കുകയാണ്. നിലവിലെ അറ്റസ്റ്റേഷന്‍ സൗകര്യം താത്കാലികമായി മന്ത്രാലയം നിറുത്തി വച്ചിരിക്കുകയാണ്. യു.എ.ഇ സര്‍ക്കാരില്‍ നിന്നും വിഷയത്തില്‍ വിശദികരണം ലഭിക്കാത്തതിലുള്ള കാലതാമസമാണ് ഇപ്പോഴത്തെ അനിശ്ചത്വത്തിന് കാരണമായി പറയപ്പെടുന്നത്.

വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും നല്‍കുന്ന പി.സി.സി തഹസില്‍ദാരുടെ പക്കല്‍ നിന്നും സ്വാഭാവ സര്‍ട്ടിഫിക്കറ്റ് ആണ് മാറ്റണമെന്നുമൊക്കെയാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രചരിക്കുന്നതെന്ന കാര്യത്തില്‍ ദുബായില്‍ ജോലിചെയ്യുന്ന നിയമവിദഗ്ദ്ധര്‍ക്ക് പോലും അറിവില്ല.

ഇന്ത്യയില്‍ അറ്റസ്റ്റേഷനു വേണ്ടി കാത്തിരിക്കുന്ന അനേകം പ്രവാസികള്‍ക്ക് ആശയക്കുഴപ്പത്തിന് ഇപ്പോഴത്തെ സാഹചര്യം കാരണമായിട്ടുണ്ട്. പല പ്രവാസികളും തഹസില്‍ദാര്‍മാരെയും, ജില്ലാ പോലീസ് അധികാരികളെയും സ്വഭാവ സെര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ സമീപിച്ചു. എന്നാല്‍ കാര്യങ്ങളില്‍ കൃത്യത ലഭിക്കാത്ത അധികാരികളും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ഫെബ്രുവരി 4 മുതല്‍ സ്വീകരിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ ആശയകുഴപ്പങ്ങള്‍ക്ക് വിരാമമാകും.

നിലവില്‍ ജോബ് വിസയില്‍ ഉള്ളവര്‍ക്ക് പുതിയ നിയമം ബാധമല്ലെങ്കിലും ജോലി മാറുമ്പോള്‍ തൊഴിദാതാവ് ആവശ്യപ്പെടുകയാണെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. സുരക്ഷിതവും കൂടുതല്‍ സുസ്ഥിരവുമായ ഒരു സമൂഹം പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുക, ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുളവര്‍ രാജ്യത്ത് എത്തി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതകളൊക്കെ ഇല്ലാതാക്കുകയാണ് പുതിയ നിയമം വഴിയായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.