അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ച് 22 പേര്‍ക്ക് പരിക്ക് ; കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍

അബുദാബിയില്‍ കനത്തപുകമഞ്ഞു കാരണം വാഹനങ്ങള്‍ കൂട്ടി ഇടിച്ച് 22 പേര്‍ക്ക് പരിക്ക്. അബുദാബി- ദുബായ് പരിക്കേറ്റ 22 പേരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. യുഎഇ സമയം രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഏറെയും തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല.

പാതയിലെ കിസാദ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 44 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ദൃശ്യത കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അബുദാബി പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അബുദാബി- ദുബായ് പാതയില്‍ ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു.