ശ്രീയാ മോഹന്‍ ശെല്‍വന്‍ 2018 യുഎസ് പ്രസിഡന്‍ഷ്യല്‍ സ്‌കോളര്‍ പ്രോഗ്രാമില്‍

പി. പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീയാ മോഹന്‍ ശെല്‍വന്‍ (Shreyah Mohn Selvan) 2018 യുഎസ് പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്സ് ഇന്‍ ആര്‍ട്സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. സമര്‍ത്ഥരായ 60 സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് നാഷണല്‍ യങ്ങ് ആര്‍ട്സ് ഫൗണ്ടേഷന്‍ യുഎസ് പ്രസിഡന്‍ഷ്യല്‍ ഇന്‍ ആര്‍ട്സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഒമ്പത് വ്യത്യസ്ത കലകളില്‍ പ്രാവീണ്യം തെളിയിച്ച് 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികളില്‍ ശ്രീയാ ഇന്ത്യന്‍ ക്ലാസിക്കല്‍ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒഹായോയില്‍ കൊളമ്പ് അക്കാദമി വിദ്യാര്‍ത്ഥിനിയാണ് ശ്രീയാ മോഹന്‍ ശെല്‍വന്‍.

നാമനിര്‍ദേശം ചെയ്യപ്പെട്ട 60 വിദ്യാര്‍ത്ഥികളില്‍ നിന്നും വൈറ്റ് ഹൗസ് കമ്മീഷന്‍ അവസാന റൗണ്ടില്‍ 20 പേരെയാണ് തിരഞ്ഞെടുക്കുക. വാഷിംഗ്ടണ്‍ ഡിസിയില്‍ നിരവധി അംഗീകാരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.