ആധാര്‍ അപ്ഡേറ്റ് ചെയ്യാനും ജിഎസ്ടി; ഇനിമുതല്‍ നല്‍കേണ്ടത് മുപ്പത് രൂപ

ബെംഗളുരു:ആധാര്‍ അപ്ഡേറ്റ് ചെയ്യാനും ഇനി ജി.എസ്.ടി.അപ്ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ അഞ്ചുരൂപ അധികം നല്‍കേണ്ടിവരും.അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടികൂടി ചുമത്താന്‍ തീരുമാനിച്ചതിനെതുടര്‍ന്നാണിത്.

നിലവില്‍ 25 രൂപയാണ് ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ഈടാക്കുന്നത്.അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ചമുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക. അതേസമയം, ആധാര്‍ എന്‍ റോള്‍മെന്റിന് ഈതുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുക. 25 രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടികൂടി ചേരുമ്പോള്‍ 29.50 രൂപയാണ് വരിക. എന്നാല്‍ ഇത് 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു.