കിളിമാനൂര്‍ : വിവാഹത്തിന് ഒരുനാള്‍ മുന്‍പ് വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

വിവാഹത്തിന് ഒരുനാള്‍ മുന്‍പ് വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. വാമനപുരം ആനകുടി സ്വദേശിയായ വിഷ്ണുരാജ്(26) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ ശ്യാം(25) അപകത്തില്‍ മരിച്ചു. എംസിറോഡില്‍ പുളിമാത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടി കയറ്റി വന്ന ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു. കിളിമാനൂര്‍ ഭാഗത്തു നിന്നും വാമനപുരത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു വിഷ്ണുരാജും ശ്യാമും. വിഷ്ണുരാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്തു. ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലോറി പെട്ടന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമായി പറയുന്നത്.അതേസമയം ബൈക്ക് ഓവര്‍ സ്പീഡില്‍ ആയിരുന്നു എന്നും വന്ന സ്പീഡില്‍ തന്നെ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.