നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് ചടങ്ങ് ജൂണ്‍ 30ന് ന്യൂയോര്‍ക്കില്‍: മഞ്ജുവാര്യറിനും ദുല്‍ഖറിനും മികച്ച നടിനടന്മാര്‍ക്കുള്ള പുരസ്‌കാരം

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡുകള്‍ (നാഫാ) പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ (പറവ, സോളോ) മികച്ച നടനായും മഞ്ജുവാര്യര്‍ (ഉദാഹരണം സുജാത) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാഫാ അവാര്‍ഡ് സംഘടിപ്പിക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അവാര്‍ഡ് വിവരം പുറത്ത് വിട്ടത്.

ജൂണ്‍ 30ന് ന്യൂയോര്‍ക്കിലും,ജൂലൈ 1ന് കാനഡയിലെ ടോറോന്റോയിലും അവാര്‍ഡ് നിശകള്‍ സംഘടിപ്പിക്കുമെന്ന് ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് പ്രതിനിധികള്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികള്‍ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫ്രീഡിയ ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, സി.ഇ.ഓ സിജോ വടക്കന്‍, ഡയറക്ടര്‍ ആനി ലിബു, ഹെഡ്ജ് ഈവന്‍സ് എം.ഡി ജേക്കബ് എബ്രഹാം (സജി) എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതായിരുന്നു.