ഒ.എന്‍.സി.പി കുവൈറ്റിന്റെസൌജന്യ വിമാന ടിക്കറ്റ് വിതരണവും & പൊതുമാപ്പ് സഹായ കേന്ദ്രങ്ങളുംസംഘടിപ്പിച്ചു

ഒ.എന്‍.സി.പി കുവൈറ്റിന്റെനേത്യത്വത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികള്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനക്കാര്‍ക്ക്‌ സൗജന്യടിക്കറ്റുകള്‍ ഇന്‍ഡ്യന്‍ എംബസിയില്‍ വിതരണം ചെയ്തു. ദേശീയ പ്രസിഡന്റ്ബാബു ഫ്രാന്‍സിസ്, സെക്രട്ടറി ജിയോ ടോമി, ട്രഷറര്‍ രവീന്ദ്രന്‍ ടി വി എന്നിവര്‍ പങ്കെടുത്തു.

പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഇന്ത്യക്കാരിലേ ക്ക്എത്തിക്കുന്നതിനായി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുവൈറ്റിലെഹസ്സാവിയില്‍, ഒ എന്‍ സി പി കമ്മിറ്റി അംഗങ്ങളായ ബൈറ്റ് വര്‍ഗീസ്, ശ്രീധരന്‍ സുബയ്യ, ഒഡി ചിന്ന, ഭാസ്‌കരന്‍ തേവര്‍ എന്നിവരുടെ നേത്യത്വത്തിലുംവിദൂര പ്രദേശമായ വഫ്രയില്‍ ദേശീയ സമിതി അംഗങ്ങളായ സൂരജ് പൊന്നേത്ത്, സെയ്തുള്ളഖാന്‍ എന്നിവരുടെ നേതൃത്വത്തിലും പൊതുമാപ്പ് സഹായ കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ എംബസി നല്‍കുന്ന ഔട്ട്പാസിനുള്ള അപേക്ഷ ഫോറങ്ങള്‍ സ്വീകരിക്കുകയും, എംബസിയില്‍ നിന്ന് ലഭിച്ച എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊതുമാപ്പുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനക്കാര്‍ക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും, സൗജന്യവിമാന ടിക്കറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു.