മന്ത്രിമാരോട് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി; ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം

തിരുവനന്തപുരം:ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി.മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കി.ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയടക്കം ഏഴുപേര്‍ മാത്രമാണെത്തിയത്.

19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ഇതിനെത്തുടര്‍ന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.