ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് ; ശത്രുക്കളെ തുരത്താന്‍ സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു മൂന്ന് ദിവസം മതി

ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചും സൈന്യത്തിന്‍റെ ശക്തിയെ പരിഹസിച്ചും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് മോഹന്‍ ഭാഗവത് വീമ്പു പറയുന്നത്. ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടും’, മോഹന്‍ ഭാഗവത് പറയുന്നു.

ഒരു കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ് ഇതെന്നും . പക്ഷെ സൈന്യത്തിന്റേതിന് സമാനമായ ചിട്ടവട്ടങ്ങളും അച്ചടക്കവും ആണ് തങ്ങള്‍ പാലിക്കുന്നതെന്നും ഭാഗവത് പറയുന്നു. എന്നാല്‍ ആര്‍എസ്എസ് എന്നത് സൈനികമോ അര്‍ധസൈനികമോ ആയ സംഘടനയല്ല എന്നും അദ്ധേഹം പറയുന്നു. തന്റെ അണികള്‍ക്ക് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം തുടരുന്നു. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറില്‍ എത്തിയ സമയമാണ് അദ്ധേഹം ഇത്തരത്തില്‍ പ്രസ്താവിച്ചത്. അതേസമയം സൈന്യത്തെ വിമര്‍ശിച്ച സംഭവത്തില്‍ മോഹന്‍ ഭാഗവത്തിനു എതിരെ വന്‍ പ്രതിഷേധം രൂപപ്പെട്ടു വരികയാണ്.