അതെ നാണയത്തില്‍ തിരിച്ചടി എന്ന് പറഞ്ഞാല്‍ ഇതാണ്; ഒരേ സ്‌കോര്‍, ഒരേ റണ്‍സ് വിജയം;കൗതുകമായി അഫ്ഘാന്‍-സിംബാബ് വേ മത്സരം

ഷാര്‍ജ: കായിക ലോകത്തുണ്ടാകുന്ന ചില രസകരമായ സംഭവനങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്താറുണ്ട്.ഇത്തരത്തില്‍ ക്രിക്കറ്റ് മാച്ചിനിടയിലുണ്ടാകുന്ന സംഭവങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.കണക്കിലെ കളികളും ഇത്തരത്തില്‍ ആളുകളില്‍ കൗതുകമുണ്ടാക്കുന്നതിന് സാക്ഷിയായിരിക്കുകയാണ് ഷാര്‍ജയില്‍ നടന്ന അഫ്ഘാന്‍-0സിംബാബ് വേ മത്സരം.

അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു ഏകദിനങ്ങളാണ് കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സ് നേടി സിംബാബ്വെയെ 179 റണ്‍സിന് പുറത്താക്കി 154 റണ്‍സിന്റെ വിജയമാണ് നേടിയത്. രണ്ടാം ഏകദിനത്തിലും ഇതുതന്നെ സംഭവിച്ചു. പക്ഷേ നേരെ വിപരീതമായാണെന്നു മാത്രം.

സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സടിച്ച് 179 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കി. നേരത്തെ അഫ്ഗാനിസ്ഥാന്‍ വിജയിച്ച് അതേ 179 റണ്‍സിന് സിംബാബ്വേയും ജയിച്ചു. ചൊവ്വാഴ്ച്ചയാണ് പരമ്പരയിലെ മൂന്നാം ഏകദി