കണ്ണീരിനു പകരം വരുന്നത് ചുടു ചോര;മന്ത്രവാദിനിയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചു; അപൂര്‍വ രോഗം വരുത്തിയ തീരാദുഖത്തില്‍ ബീഹാറിലെ 21 കാരി

പാറ്റ്‌ന:കണ്ണില്‍ നിന്നും കണ്ണീരിനു പകരം ചോരയാലിക്കുന്ന വ്യത്യസ്ത രോഗവുമായി ബീഹാറിലെ 21 കാരി. 10 മില്യണ്‍ മനുഷ്യരില്‍ ഒരാള്‍ക്കു മാത്രം വരാന്‍ സാധ്യതയുള്ള ഈ അസുഖം അവിചാരിതമായി തനിക്ക് ബാധിച്ചതിനെ തീരാ ദുഖത്തിലാണ് ഗീത. കണ്ണുകളില്‍ നിന്നും എപ്പോഴും ചോരയൊലിക്കുന്നത് തുടര്‍ന്നതോടെ മന്ത്രവാദിനായാണെന്നാരോപിച്ച് ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ഗീതയെ ഉപേക്ഷിച്ചു.

തന്റെ മകളുടെ അസുഖം അവളുടെ കുടുംബ ജീവിതം തകര്‍ത്തതോടെ കടുത്ത നിരാശയിലും നിസ്സാഹയ അവസ്ഥയിലുമാണ് കൂലിപ്പണിക്കാരനായ ഗീതയുടെ പിതാവ്. സാദാര്‍ ആശുപത്രിയില്‍ ഗീതയെ ചികിത്സിച്ച ഡോ.വിനായക് കുമാര്‍ സിങ്ങ് ഗീതയുടെ ശരീരത്തി ലെ രക്താണുക്കളുടെ എണ്ണവും രക്തം കട്ടിയാകുന്നതുംമെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്നു ഉറപ്പാക്കി.

ഹേമറ്റോഹൈഡ്രോസിസ്’ എന്ന അസുഖമാണിതന്നൊണ് പ്രാധമിക നിഗമനം. ശരീരത്തില്‍ നിന്നും രക്തം പുറത്തേയ്ക്കു വന്നുകൊണ്ടിരിക്കും എന്നാല്‍ വേദനയുണ്ടാകില്ല. മുഖത്തും തലയിലുമാണ് ഈ രോഗം കൂടുതലായി ബാധിക്കുക.അമിതമായ പേടിയോ സമ്മര്‍ദ്ദമോ കൊണ്ടാണ് ഈ രോഗം ഉണ്ടാകുക.ചിലരില്‍ ആര്‍ത്തവകാലത്ത് യൂട്രസ് വഴി പോകാത്ത രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൂടെ പോകുന്നതാകാമെന്നും അഭിപ്രായമുണ്ട്.10 മില്യണ്‍ ആളുകളില്‍ ഒരാളില്‍ മാത്രമാണ് ഈ രോഗം ഉണ്ടാകുക.

കഴിഞ്ഞ വര്‍ഷം തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ഒരു പെണ്‍കുട്ടിയിലും ഈ രോഗം കണ്ടെത്തിയിരുന്നു. ഭക്കാമദ് സങ്ചയ് എന്ന ഏഴു വയസ്സുകാരിയിലാണ് മുന്‍പ് രോഗം കണ്ടെത്തിയത്. തലവേദന ഉണ്ടാകുമ്പോഴൊക്കെ അവളുടെ കണ്ണുകള്‍,മൂക്ക്,കാതുകള്‍,തൊലി തുടങ്ങിയിടങ്ങളില്‍ നിന്നും ചോരയൊലിക്കും. ചികിത്സയ്ക്കു പോലും മറ്റു വഴികളില്ലാത്ത പെണ്‍കുട്ടിയുടെ കുടുംബം നിസ്സഹായരാണ്.