രവി രഘ്ബീറിനെ തിരിച്ചയയ്ക്കല്‍: മാര്‍ച്ച് 15 വരെ താത്കാലിക സ്റ്റേ

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഇമ്മിഗ്രേഷന്‍ റൈറ്റ്സ് ലീഡര്‍ രവി രഘ്ബീറിനെ മാര്‍ച്ച് 15 വരെ അമേരിക്കയില്‍ നിന്നും തിരിച്ചയയ്ക്കരുതെന്ന് ഫെഡറല്‍ കോടതി ഉത്തരവിട്ടു.ഫെബ്രവുരി 10 ശനിയാഴ്ച രവിയെ നാടുകടത്തുന്നതിന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു വരികയായിരുന്നു.

ഇതിന് ഏതാനും മണിക്കൂര്‍ മുമ്പ് ഫെഡറല്‍ ഗവണ്‍മെന്റിനെതിരെ ഫസ്റ്റ് അമന്റ്മെന്റ് ആനുകൂല്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഫയല്‍ ചെയ്ത കേസ്സിലായിരുന്നു താല്‍ക്കാലിക സ്റ്റേ.അമേരിക്കയില്‍ താമസിക്കുന്ന നിരവധിപേര്‍ ഡിപോര്‍ട്ടേഷന്‍ ഭീഷിണിയി്ല്‍ കഴിയുന്നു. ഇവര്‍ക്ക് നീതി ലഭിക്കുന്നതിന് ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രവി പ്രസ്താവനയില്‍ ചൂണ്ടികാട്ടി രവിയുടെ ഡിപോര്‍ട്ടേഷന്‍ താല്‍ക്കാലികമായി തടഞ്ഞതില്‍ ന്യൂയോര്‍ക്ക് മേയര്‍ ഡി.ബ്ലാസിയെ സന്തുഷ്ടി പ്രകടിപ്പിച്ചു.ന്യൂയോര്‍ക്ക് സിറ്റിയുടെ തന്നെ അഭിമാനമായ രവിക്കെതിരെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ സ്വീകരിച്ച നടപടിക്കെതിരെ ന്യൂയോര്‍ക്ക് മേയര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

27 വര്‍ഷം അമേരിക്കയില്‍ താമസിച്ച രവിയുടെ ഭാര്യയും മക്കളും അമേിക്കന്‍ പൗരത്വമുള്ളവരാണ്. രവിക്ക് അനുകൂലമായി ന്യൂയോര്‍ക്കില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലിയും സംഘടിപ്പിക്കുകയുണ്ടായി.