ചരിത്ര നേട്ടം കൊയ്യാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു;ചരിത്രത്തെ കൂട്ട് പിടിച്ച് ദക്ഷിണാഫ്രിക്കയും;ഇന്ത്യ-ദക്ഷിണാഫ്രിക്ക, അഞ്ചാം ഏകദിനമിന്ന്

പോര്‍ട്ട്എലിസബത്ത്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനിന്നിറങ്ങുമ്പോള്‍ മത്സരം ജയിച്ച് ചരിത്ര പരമ്പര നേട്ടമെന്നതാകും കൊഹ്ലിയുടെയും കൂട്ടരുടെയും മനസിലുള്ള ലക്ഷ്യം.തോറ്റാല്‍ ആവേശത്തിന്റെ ആന്റി ക്ലൈമാക്‌സിനായി അവസാന മത്സരംവരെ കാത്തിരിക്കണം.

പക്ഷെ ഇന്നത്തെ മത്സരം നടക്കുന്ന പോര്‍ട്ട് എലിസബത്ത് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടല്ല. കളിച്ച അഞ്ചു മല്‍സരങ്ങളിലും തോറ്റു. അതിലൊന്ന് കെനിയയോടായിരുന്നു എന്ന നാണക്കേടുമുണ്ട്. എന്നാല്‍ സ്പിന്നര്മാരെ തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേത് എന്നതിലാണ് ഇന്ത്യക്ക് അശ്വസം.ഇമ്രാന്‍ താഹിറും തബ്രായിസ് ഷംസിയുമടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഇതു ഭാഗ്യഗ്രൗണ്ടു കൂടിയാണിത്.മികച്ച കൈക്കുഴ സ്പിന്നര്മാരായ കുല്‍ദീപ്-ചഹാല്‍ കൂട്ടുക്കെട്ടിലിലൂടെ മത്സരവും പരമ്പരയും സ്വന്തമാക്കാമെന്ന് ഇന്ത്യ കണക്കു കൂട്ടുന്നു.

അതുകൊണ്ടുതന്നെ കഴിഞ്ഞ കളിയില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ന് ദക്ഷിണാഫ്രിക്കയെ വട്ടം കറക്കുമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കോലിയും ധവാനും ഇന്നും ഫോമിലാകാനേ എന്ന പ്രാര്‍ത്ഥനയിലാണ് ഇന്ത്യ. ചേര്‍ന്ന് ഈ പരമ്പരയില്‍ നേടിയത് 664 റണ്‍സ്. മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്നു നേടിയതാകട്ടെ 239 റണ്‍സും.ഇന്ത്യന്‍ സമയം വൈകിട്ടു 4.30 മുതലാണ് മല്‍സരം. സോണി ടെന്നില്‍ തല്‍സമയം.