അഞ്ചാം ഏകദിനം ഇന്ത്യക്ക് വിജയം ; പരമ്പരയും ഇന്ത്യക്ക്

പോര്‍ട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയ്ക്കു എതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ജയിക്കാന്‍ അന്‍പതു ഓവറില്‍ 275 റണ്‍സ് വേണ്ടിയിരുന്ന ആതിഥേയര്‍ 42.2 ഓവറില്‍ 201 റണ്ണിനു എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ ആറു മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ നാലു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത അന്‍പതു ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ പതിനേഴാം ഏകദിന സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. അതേസമയം രോഹിത് ശര്‍മയ്‌ക്കൊഴികെ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനെ കാര്യമായി ചെറുക്കാന്‍ കഴിഞ്ഞില്ല. 36 റണ്‍സെടുത്ത വിരാട് കോലിയാണ് റണ്‍വേട്ടയില്‍ രണ്ടാമന്‍. ശിഖര്‍ ധവാന്‍ 34 ഉം ശ്രേയസ് അയ്യര്‍ 30 ഉം റണ്‍സെടുത്തു.