റെയില്‍വേ മന്ത്രി ആരെന്നറിയില്ല… പക്ഷെ ആ ഗര്‍ഭത്തിനു ഉത്തരവാദി നമ്മളാണ് ; ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ നോക്കി പണി കിട്ടി ജോസ് കെ മാണി

കോട്ടയം:ദക്ഷിണ റെയില്‍വേ നിയമന പരീക്ഷാ ഭാഷകളില്‍ മലയാളത്തെ ഒഴിവാക്കിയ നടപടി ക്കെതിരെ കേരളത്തില്‍ ആകെ സമരം നടത്തിയത് യൂത്ത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തില്‍ ഉള്ള കുറെ യുവാക്കളായിരുന്നു..അതിനായി അവര്‍ അവരുടെ സ്ഥിരം തട്ടകമായ കോട്ടയത്ത് വെയില് കൊണ്ട് ധര്‍ണ്ണ സമരം നടത്തുകയും.,കേന്ദ്ര റെയില്‍വേ മന്ത്രിക്കു മലയാളത്തില്‍ കത്തയക്കുകയും ചെയ്തു.നാളെ ബുധനാഴ്ച തിരുവനന്തപുരത്തും സമരം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് മാണി യൂത്ത് പ്രമുഖന്‍.

എന്നാല്‍ വീട്ടിലെ കാരണവരായ ജോസ് കെ മാണിക്ക് സംഗതി ഒട്ടും തന്നെ പിടിച്ച മട്ടില്ല.ഇങ്ങനെയൊക്കെ ജനപ്രിയ വിഷയങ്ങള്‍ ഏറ്റെടുത്തു സമരം നടത്താന്‍ മഞ്ഞക്കടമ്പനോടാരു പറഞ്ഞു.അതൊക്കെ ചെയ്യേണ്ടതും മുതലെടുക്കേണ്ടതും തന്‍ തന്നെയല്ലേ..?കോട്ടയത്തും തിരുവനന്തപുരത്തും മാറി മാറി ഇങ്ങനെയൊക്കെ സമരം ചെയ്യാന്‍ പാടുണ്ടോ..?

ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്ത ജോസ് കെ മാണിക്ക് കിട്ടി.പരീക്ഷാ ഭാഷയില്‍ മലയാളത്തെ ഉള്‍പ്പെടുത്തിയത്രെ.എങ്കില്‍ അതിന്റെ നേട്ടം തനിക്കല്ലേ കിട്ടേണ്ടത്.ഉടനെ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് തയ്യാറാക്കി.പോസ്റ്റ് ചെയ്തു.താന്‍ കേന്ദ്ര മന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടാണ് മന്ത്രി പരീക്ഷാ ഭാഷ മലയാളമാക്കിയതത്രെ.ഉടനെ അനുയായികള്‍ അനുകൂലമായ വാഴ്ത്തുകളുമായി പേജില്‍ നിറഞ്ഞു.

തിരക്കിനിടയില്‍ കേന്ദ്രമന്ത്രിയുടെ പേരൊന്നും ജോസ് കെ മാണി ഓര്‍ത്തില്ല.കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നാണ് ആദ്യം വച്ച് കാച്ചിയത്.മണിക്കൂറുകള്‍ക്കു ശേഷമാണ് തെറ്റ് മനസിലായത്.ഉടനെ തന്നെ തിരുത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനോട് താന്‍ നേരിട്ട് പറഞ്ഞു എന്ന് തിരുത്തുകയും ചെയ്തു..

എന്നാല്‍ ഇതിനു വേണ്ടി സമരം ചെയ്ത യൂത്ത് നേതാവ് സജി മഞ്ഞക്കടമ്പനോട് ഇക്കാര്യത്തെ കുറിച്ച് ഒരു പരാമര്‍ശം പോലും ജോസ് കെ മാണി നടത്തിയിരുന്നില്ല.അതിന്റെ ആവശ്യവും ഇല്ലല്ലോ..നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്നാണല്ലോ കേരളാ കോണ്‍ഗ്രസ്(എം) ലെ പ്രമാണം.സമരമെല്ലാം അനുയായികള്‍ നടത്തിക്കോണം.,അതിന്റെ നേട്ടമെല്ലാം ഞമ്മക്ക് തന്നെ വേണം.പണ്ട് ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍.,എംപി യായിരുന്ന പി സി തോമസിന് ലഭിക്കുമായിരുന്ന കേന്ദ്ര മന്ത്രി പദം.,എംപി അല്ലാത്ത കെ എം മണിക്ക് വേണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ പോയതും.,സത്യപ്രതിജ്ഞ ചെയ്യാനാവാതെ തിരിച്ചു പോന്നതും ഒന്നും ആരും മറന്നു കാണാന്‍ വഴിയില്ല.

കാര്യം സാധിച്ചതിനാല്‍ നാളെ ബുധനാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന ധര്‍ണ്ണ മാറ്റി വച്ചെന്ന പോസ്റ്റിട്ടു ആശ്വാസം കൊള്ളുകയാണിപ്പോള്‍ സജി മഞ്ഞക്കടമ്പനും.,അനുയായികളും..