കോഹ്ലിയുടെ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ താരത്തെ കണക്കിന് കളിയാക്കി കുല്‍ദീപ്; വീഡിയോ വൈറല്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറെ ചര്‍ച്ചയായത് ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാരെക്കുറിച്ചാണ്. ഇന്ത്യയുടെ യുവ സ്പിന്നര്‍മാരായ ചാഹലും കുല്‍ദീപ് യാദവും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.എന്നാല്‍ കുല്‍ദീപ്
ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് കളിക്കളത്തിനകത്തെ പ്രകടനം കൊണ്ടല്ല. കളത്തിനു പുറത്തുള്ള പ്രകടനംകൊണ്ടാണ്.

പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റി മല്‍സരത്തില്‍ കുല്‍ദീപ് കളിച്ചിരുന്നില്ല. പവലിയിനില്‍ ഇരുന്ന കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ താരത്തെ കളിയാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍ ടെബ്രായിസ് ഷംസിയെയായിരുന്നു കുല്‍ദീപ് കളിയാക്കിയത്. 11-ാമനായി ഇറങ്ങാന്‍ ഷംസി തയ്യാറായി ഇരിക്കുമ്പോഴാണ് കുല്‍ദീപ് കളിയാക്കിയത്.

നേരത്തെ കൊഹ്ലിയെ പുറത്താക്കിയുള്ള ഷംസിയുടെ ആഹ്ലാദ പ്രകടനം സൊഹൈല്‍ മീഡിയയില്‍ വൈറലായിരുന്നു.