സിംഹക്കൂട്ടില്‍ ചാടി യുവാവിന്‍റെ ആത്മഹത്യാശ്രമം ; സംഭവം തിരുവനന്തപുരം മൃഗശാലയില്‍

ഇന്ന് രാവിലെ തിരുവനന്തപുരത്തുള്ള മൃഗശാലയിലാണ് സംഭവം. അവിടെയുള്ള സിംഹത്തിന്റെ കൂട്ടിലാണ് ഒരു യുവാവ് എടുത്ത് ചാടിയത്. എന്നാല്‍ തക്ക സമയത്ത് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി.  ഒറ്റപ്പാലം സ്വദേശിയായ മുരുകന്‍ എന്ന യുവാവാണ് കൂട്ടില്‍ ചാടിയത്.ആത്മഹത്യാ ശ്രമമാണ് എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്ത് ചാടിയത്. ഇത് കണ്ട വാച്ച്മാന്‍ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി രക്ഷപ്പെടുത്തുകയായിരുന്നു.

ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് വയസ്സുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ എടുത്ത് ചാടിയത്. കൂട്ടിലേക്ക് ചാടിയ സമയത്ത് സിംഹം അടുത്തുവരെയെത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.