വിമാനത്തിന്റെ എസിയില്‍ അടിവസ്ത്രം ഉണക്കിയെടുത്ത് യുവതി: വീഡിയോ വൈറല്‍

വിമാനയാത്ര അത്യന്തം രസകരമായ കാര്യമാണ്. ആകാശത്തിനും ഭൂമിയ്ക്കുമിടയിലൂടെ വായുവിലൂടെയുള്ള സഞ്ചാരം യാത്രക്കാര്‍ക്ക് പുതിയ അനുഭവങ്ങളും നല്‍കുന്നു. ചിലര്‍ യാത്ര ബോറടിപ്പിക്കാതിരിക്കാന്‍ സിനിമ കാണും, ഗെയിം കളിക്കും, പുസ്തകങ്ങള്‍ വായിക്കും, ചിലര്‍ ഉറങ്ങും. എന്നാല്‍ ചിലര്‍ക്ക് ഉണങ്ങാത്ത വസ്ത്രം ഉണക്കാനും വിമാനം ഉപകരിക്കാറുണ്ട്.

വിമാനത്തിന്റെ എസി വിന്‍ഡോയില്‍ കൂടി വരുന്ന കാറ്റില്‍ അടിവസ്ത്രം വളരെ പെട്ടെന്ന് ഉണങ്ങിക്കിട്ടും എന്ന് കണ്ടെത്തി അടിവസ്ത്രം വരെ ഉണക്കിയെടുത്തിയിരിക്കുകയാണ് ഒരു യുവതി. വിമാനത്തിന്റെ എസി വിന്‍ഡോയ്ക്ക് മുമ്പില്‍ പിടിച്ച് യുവതി തന്റെ അടിവസ്ത്രം ഉണക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തുര്‍ക്കിയില്‍ നിന്നും മോസ്‌ക്കോയിലേക്ക് പോയ വിമാനത്തില്‍ വെച്ചാണ് സംഭവം മോസ്‌ക്കോകാരിയായ യുവതിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫെബ്രുവരി 14ന് ഷൂട്ട് ചെയ്ത വീഡിയോ അപരിചിതനാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. യുവതിയുടെ പുറകിലിരുന്ന ഏതോ സഹയാത്രികനാണ് യുവതി അറിയാതെ വീഡിയോ ചിത്രീകരിച്ചത്.