‘പ്ലീസ്.. ബ്ലാസ്റ്റേഴ്സ് എന്നെ ഒന്ന് തിരിച്ചു വിളിക്കു’..; താണുകേണപേക്ഷിച്ച് മുന്‍ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജര്‍മ്മന്‍

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ ആരേലും തിരിച്ചു കൊണ്ടുവരൂ എന്നപേക്ഷിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മന്‍. ഇന്ന് ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ സെമി പ്രൊഫഷണല്‍ ക്ലബായ ഹെമല്‍ ഹെംസ്റ്റഡിലാണ് ജര്‍മന്‍ ഇപ്പോള്‍ കളിക്കുന്നത്.

2015ലും 2016-17 സീസണിലും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞിട്ടുള്ള ജെര്‍മന്‍ ആറു ഗോളുകളും കേരളത്തിനായി നേടിയിട്ടുണ്ട്. ഇതിനുമുന്‍പും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം ജെര്‍മ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്.