വിശ്വസിച്ചാലും ഇല്ലെങ്കിലും …. ചുംബനത്തിലൂടെയും ഡോപ്പിംഗ് , വാദം അംഗീകരിച്ചു ശിക്ഷിക്കപ്പെട്ട ഒളിമ്പിക്ക് ജേതാവിനെ കുറ്റവിമുക്തനാക്കി

ഡോ. മുഹമ്മദ് അഷ്‌റഫ്

റിയോയില്‍ 4 X 400 മീറ്റര്‍ റിലെ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമിലെ അംഗമായിരുന്നു ഗില്‍ റോബെര്‍ട്‌സ്. എന്നാല്‍ ഡോപിങ് ടെസ്റ്റില്‍ പിടിക്കപ്പെട്ടതോടെ ശിക്ഷിക്കപ്പെടുകയും ചെയ്തു. ആ തീരുമാനം അംഗീകരിക്കുവാന്‍ തയാറാകാതെ അയാള്‍ കോടതിയെ സമീപിക്കുകയും മറ്റു ഏജന്‍സികള്‍ വഴി താന്‍ ജീവിതത്തില്‍ ഒരിക്കലും ഉത്തേജക ഔഷധങ്ങള്‍ ഉപയ്യോഗിച്ചിട്ടില്ലന്നു തെളിയിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

പിന്നെങ്ങിനെ ആ നിരോധിത വസ്തു അയാളുടെ ശരീരത്തില്‍ എത്തി എന്നായി അന്വേഷണം. ഒടുവില്‍ അമേരിക്കന്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി ഉസാടാ കണ്ടെത്തിയത് ഇപ്രകാരമാണ്. റോബെര്‍ട്‌സ് നേരിട്ട് യാതൊരുവിധ ഉത്തേജക ഔഷധവും പ്രകടനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാമുകി അലക്‌സ് സാല്‍സര്‍ സൈനസൈറ്റ്‌സ് രോഗത്തിന് സ്ഥിരമായി മരുന്നുകഴിക്കുന്നുണ്ട്.

മത്സരം തുടങ്ങുന്നതിനു മുന്‍പ് റോബെര്‍ട്‌സ് അവരെ ഉമ്മവച്ചിട്ടാണ് ഓടുവാന്‍ ഇറങ്ങിയത്. അങ്ങിനെ ചുംബനത്തിലൂടെ നിരോധിത ഔഷധത്തിനെ അംശം അയാളുടെ ശരീരത്തില്‍ പ്രവേശിച്ചതുകൊണ്ടാണ് അയാള്‍ പോസിറ്റിവ് ആയി കണ്ടെത്തിയത്. എന്തായാലും വിചിത്രമായ ഈ വാദഗതി അപ്പീല്‍ കോടതി അംഗീകരിക്കുകയും അയാളെ കുറ്റ വിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിചിത്രമായതു വൈദ്യശാസ്ത്രത്തില്‍ ഏറെ മുന്നിലുള്ള അമേരിക്കയില്‍ നിന്നുള്ള അലക്‌സ് സാല്‍സര്‍ക്കു സൈനസ് രോഗചികിത്സക്കുള്ള ഈ മരുന്ന് ലഭിച്ചതു ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്നായിരുന്നു എന്നതാണ്. ഈ മരുന്നിലെ പ്രധാന ഘടകമാകട്ടെ നിരോധിത വസ്തുവായ ‘ probenecid.അടങ്ങിയിട്ടുള്ള Moxylong ‘ എന്തായാലും ഇതൊക്കെ നമ്മള്‍ കണ്ണടച്ച് വിശ്വസിക്കേണ്ടിയിരിക്കുന്നു