Obituary

കാറിടിച്ചു കാല്‍നടക്കാരനായ വൃദ്ധന്‍ മരിച്ചു.

Date:- 2012-02-22

കോട്ടയം : കാറിടിച്ച് കാല്‍നട യാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. കുമരകം കവണാറ്റിന്‍കരയില്‍ ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. കുമരകം കാര്‍ഷികഗവേഷണ കേന്ദ്രത്തിന് സമീപം ആറ്റുചിറ വീട്ടില്‍ വാവയെന്ന ജോസഫ് (80) ആണ് മരിച്ചത്. റോഡ് വശത്തു കൂടി നടക്കുകയായിരുന്ന ജോസഫിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് ശേഷം മരിച്ചു. അപകടത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ പിടികൂടാനായിട്ടില്ല. കുമരകം പൊലീസ് ഇന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ . ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ജെസി നിര്യാതയായി

Date:- 2012-02-21

കുന്നംകുഴക്കല്‍ സ്റ്റീഫന്റെ ഭാര്യ ജെസി (54 വയസ്സ് - റിട്ട. അദ്ധ്യാപിക) ഫെബ്രുവരി 20 ന് തിങ്കളാഴ്ച നിര്യാതയായി. പരേത കരിങ്കുന്നം പൂതക്കാട്ട് കുടുംബാംഗമാണ്. പൂതക്കാട്ട് ജോണും ചിന്നമ്മയുമാണ് മാതാപിതാക്കള്‍. മക്കള്‍: ഫെമി വടക്കേടത്ത് (ന്യൂജേഴ്‌സി), സ്റ്റെഫി, ഫ്രെഡി. മരുമകന്‍: ജിമ്മി വടക്കേടത്ത്. സഹോദരങ്ങള്‍: മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ജാന്‍സി, ജെനറ്റ് പയസ് ഒറ്റപ്ലാക്കല്‍ (ഷിക്കാഗോ), ജാസന്‍ പൂതക്കാട്ട്, ജെയ്‌മോള്‍ ചെറുശ്ശേരില്‍. ഫെബ്രുവരി 23 ന് വ്യാഴാഴ്ച ചുങ്കം സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും.

പരിയാരം മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി രോഗി മരിച്ചു

Date:- 2012-02-20

പരിയാരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി രോഗി മരിച്ചു. ഇരുവേരി സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അറിയിച്ചു.

അന്യസംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു

Date:- 2012-02-19

കാലടി: അന്യസംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസാണ് മരിച്ചത്. പെരിയാറിന്റെ തീരത്തുള്ള കടവില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ബംഗാള്‍ സ്വദേശി റഫപ് സേക്കിനെ പോലീസ് കസ്റ്റഡയിലെടുത്തു.

പൊന്നാനി മുന്‍ എം.എല്‍.എ കെ. ശ്രീധരന്‍

Date:- 2012-02-18

പൊന്നാനി: പൊന്നാനി മുന്‍ എം.എല്‍.എ കെ. ശ്രീധരന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. 1980ലാണ് സിപിഎം ടിക്കറ്റില്‍ പൊന്നാനിയില്‍ നിന്നും ശ്രീധരന്‍ നിയമസഭയില്‍ എത്തിയത്. പതിനഞ്ചു വര്‍ഷം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. വാര്‍ത്ത ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷം മുന്‍പ് ശ്രീധരനെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയിരുന്നു. സംസ്‌കാരം വൈകിട്ട് അഞ്ചിന്.