മാത്യു കൊടുങ്കാറ്റ് ; അമേരിക്കയില്‍ മരണം 850 കടന്നു

  1. Destroyed houses are seen in a village after Hurricane Matthew passes Corailഹെയ്തി : ഹെയ്തിയില്‍ 850 ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ മാത്യു കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയിലും വന്‍ നാശം വിതച്ചു. പതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണ സംഖ്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. റോയിട്ടേഴ്‌സ് നല്‍കുന്ന കണക്കുപ്രകാരം ഇതുവരെ 800 പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്, ഇവരുടെ എണ്ണം 61,500 ഓളം വരുമെന്നാണ് പുറത്തുവരുന്ന പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞടിയ്ക്കാന്‍ തുടങ്ങിയതോടെ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സര്‍ക്കാരുകള്‍ ദുരന്തത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനായി രക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്. ഫ്ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതിബന്ധം പാടേ തകരാറിലായി. മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനല്‍കി. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശംവിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തുന്ന ഫ്‌ളോറിഡയിലെ വിവിധ മേഖലകളില്‍നിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരത്തിനുസമാന്തരമായാണ് കാറ്റിന്റെ ഗതി. അമേരിക്കയിലെ നാലുസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്.