കുറഞ്ഞ ചിലവില്‍ വിദേശത്ത് മെഡിസിന്‍ പഠനം: യൂറോപ്പിലെ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റികളില്‍ അവസരമൊരുക്കി ഡാന്യൂബ് കരിയേഴ്‌സ്

കൊച്ചി: പ്ലസ്-2, ബി.എസ്.സി സയന്‍സ് വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍ പഠിക്കാന്‍ എറണാകുളവും യൂറോപ്പും ആസ്ഥാനങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാന്യൂബ് കരിയേഴ്‌സ് അവസരമൊരുക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്ത് കണ്‍സള്‍ട്ടന്‍സി വൈദഗ്ധ്യമുള്ളവരാണ് ഡാന്യൂബിന്റെ വക്താക്കള്‍.

എല്ലാ യൂറോപ്പ്യന്‍ മാനദണ്ഡങ്ങളും പാലിച്ച് ഉന്നതനിലവാരത്തിലും റാങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്‌കൂളുകളാണ് ഡാന്യൂബ് പരിചയപ്പെടുത്തുന്നത്. ഈ യൂണിവേഴ്സിറ്റികളില്‍ അതാത് രാജ്യങ്ങളിലെ ഭാഷയോടൊപ്പം പൂര്‍ണ്ണമായും ഇംഗ്ലീഷിലും കോഴ്‌സ് നടത്തപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ അന്വേക്ഷണം നടത്തുന്ന ‘വിദേശ മെഡിസിന്‍ പഠനം’ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക നിലവാരം കൂടി കണക്കിലെടുത്ത്, അവരവരുടെ ബജറ്റിന് അനുയോജ്യമായ യൂണിവേഴ്‌സിറ്റികളാണ് സ്ഥാപനം പരിചയപ്പെടുത്തുന്നത്. യൂറോപ്പിന് പുറമെ ഫിലിപ്പീന്‍സിലും, അമേരിക്കയിലും മെഡിസിന്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ലോകോത്തര യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും പതിറ്റാണ്ടുകളായി ഉന്നത നിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂറോപ്പിലെ സര്‍ക്കാര്‍ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും എന്‍ട്രന്‍സ് ടെസ്റ്റോടുകൂടിയും അല്ലാതെയും പ്രവേശനത്തിന് (100%) അവസരം ഉണ്ട്. ഭാരത സര്‍ക്കാരിന്റെയും (NMC) ലോകാരോഗ്യ സംഘടനയുടെയും (WHO), യൂറോപ്യന്‍ യൂണിയന്റെയും എല്ലാവിധ അംഗീകാരവുമുള്ള യുണിവേഴ്സിറ്റികളാണ് ഇവ.

മികച്ച അദ്ധ്യാപകരുടെ സേവനം, സാംസ്‌കാരികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ലോകത്തിന്റെ പല കോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോടൊപ്പമുള്ള പഠനം, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനോട് ചേര്‍ന്നുള്ള താമസസൗകര്യം, ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണം ലഭിക്കാനുള്ള മെസ്, ഏറ്റവും നൂതനമായ പഠന സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, യൂറോപ്പില്‍ തന്നെ ക്ലിനിക്കല്‍ ചെയ്യാനുള്ള അവസരം, യു,കെ, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ തുടര്‍ പഠനത്തിനും ജോലിയ്ക്കുമുള്ള അവസരം തുടങ്ങിയ സവിശേഷതകളും ഡാന്യൂബ് പ്രൊമോട്ട് ചെയ്യുന്ന മെഡിക്കല്‍ സ്‌കൂളുകളെ കൂടുതല്‍ ആകര്‍ഷണിയമാക്കുന്നു.

ഈ അവസരം ഉപയോഗപ്പെടുത്താന്‍ താല്പര്യമുള്ളവര്‍ക്കായി മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സൗജന്യ കൗണ്‍സിലിങ് ലഭിക്കുന്നതിന് 9633032555എന്നി നമ്പറുകളില്‍ ബന്ധപെടുകയോ info@danubecareers.com എന്ന ഇമെയില്‍ വഴിയോ വിവരങ്ങള്‍ അറിയാവുന്നതാണ്.

വിവരങ്ങള്‍ ലഭിക്കുന്നതിന് യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല.

(The article is an advertorial)